ദുബായ്: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് കെഎംസിസി ഷൊര്‍ണൂര്‍ മണ്ഡലം കമ്മിറ്റിയും ബ്ലഡ് ഡൊണേഴ്സ് കേരള യുഎഇയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ലത്തീഫാ ഹോസ്പിറ്റലിലെ ബ്ലഡ് ഡോനേഷന് സെന്ററില്‍ നടന്നു.
കെഎംസിസി നേതാവ് പി.കെ. അന്‍വര്‍ നഹ, സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി, രഞ്ജിത്, നിതിന്‍, നജീബ് തെയ്യാലിക്കല്‍, അലി ചളവറ, ഇബ്രാഹിം ചളവറ, സലീം പനമണ്ണ, ഷഫീഖ് മടതിപറമ്പ്, മന്‍സൂര്‍ പുലാക്കാട്, ഹംസ എപി, ഷമീര്‍ പറക്കാടന്‍, ഷമീര്‍ പനമണ്ണ,ബഷീര്‍, സൈദ്, ഷൗക്കത്ത്, സിദ്ദീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: നിഹ് മത്തുള്ള തൈയില്‍