ഡബ്ലിന്‍: സിഎസ്ഐ ഹോളി ട്രിനിറ്റി ഇടവകയുടെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ സര്‍വീസ് ഡിസംബര്‍ 14 ശനിയാഴ്ച വൈകുന്നേരം മൂന്നു മുതല്‍ ഡബ്ലിന്‍ ഡോനോര്‍ അവെന്യൂവിലുള്ള സെന്റ് കാതെറിന്‍ ആന്‍ഡ് സെന്റ്റ് ജെയിംസ് ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡ് പളളിയില്‍ നടത്തപ്പെടുന്നതാണ്. ഇടവക വികാരി റവ. വിജി വര്‍ഗീസ് ഈപ്പന് അച്ചന് ക്രിസ്മസ് കരോള്‍ സര്‍വിസിന് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡ് ഡബ്ലിന്‍ ആര്‍ച്ച്ബിഷപ്പ്, മോസ്റ്റ് റവ. ഡോ. മൈക്കിള്‍ ജാക്സണ് തിരുമേനി ക്രിസ്മസ് സന്ദേശം നല്‍കുന്നതാണ്.
മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള കരോള്‍ ഗാനങ്ങള്‍ ഗായക സംഘം ആലപിക്കുന്നതാണ്. കൂടാതെ, കുട്ടികള്‍ അവതരിപ്പിക്കുന്ന പാട്ടുകളും സ്കിറ്റുകളും ഉണ്ടായിരിക്കുന്നതാണ്. വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നും ഒരുക്കിയിട്ടുണ്ട് .
സ്ഥലം: സെന്റ് കാതറിന് ആന്‍ഡ് സെന്റ് ജെയിംസ് ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡ്, ഡോനോര്‍ അവന്യൂ, ഡബ്ലിന്‍ 8 (നാവിഗേറ്റര്‍ ഉപയോഗിച്ച് 248 സൗത്ത് സര്‍ക്കുലര്‍ റോഡ്).
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജെയ്ന്‍ എഡ്വിന് - 086 209 6543
സതീഷ് സ്റ്റീഫന്‍ - 087 216 5771