ചിക്കാഗോ: ഫൊക്കാനയുടെ 20202022 ഭരണസമിതിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജോര്‍ജി വര്‍ഗീസ് നേതൃത്വം നല്കുന്ന പാനലിനു വാഷിംഗ്ടണ്‍ ഡി.സി.റീജിയണിലിലെ നേതാക്കള്‍ക്ക് പുറമെ ചിക്കാഗോ മിഡ്വെസ്റ് റീജിയണയിലെ നിരവധി അസോസിയേഷനുകളിലെ പ്രമുഖ നേതാക്കള്‍ സംയുക്തമായി പിന്തുണ പ്രഖ്യാപിച്ചു. ജോര്‍ജി വര്‍ഗീസ് പ്രസിഡന്റായി മത്സരിക്കുന്ന പാനലിലെ സെക്രട്ടറി സ്ഥാനാര്‍ഥി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു കുളങ്ങര, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, വിമന്‍സ് ഫോറം ചെയര്‍ പേഴ്സണ്‍ കലാ ഷാഹി, അസ്സോസിയേറ്റ് ട്രഷറര്‍ വിപിന്‍ ദാസ്, തുടങ്ങി പാനലിലെ എല്ലാവര്ക്കും ഈ റീജിയണിലെ എല്ലാ അസോസിയേഷനുകളില്‍ നിന്നുള്ള വിവിധ നേതാക്കന്മാര് യോഗം ചേര്‍ന്നാണ് പിന്തുണ പ്രഖ്യാപിച്ചത്.
ചിക്കാഗോ മലയാളി അസോസിയേഷന് (സി.എം.എ),ഇല്ലിനോയിസ് മലയാളി അസോസിയേഷന് (ഐ.എം.എ), മിഡ്വെസ്ററ് മലയാളി അസോസിയേഷന് (എം ഡബ്ല്യൂ എം. എ,)ഒര്‍ലാണ്ടോ മലയാളി അസ്സോസിയേഷന് (ഒ.എം. എ) എന്നീ നാലു സംഘടനകളില്‍ നിന്നുള്ള നേതാക്കളാണ് ജോര്ജിക്കും ടീമിനുമുള്ള പിന്തുണ അറിയിച്ചത്. ജോര്‍ജി നേതൃത്വം നല്കുന്ന പാനലിനെ ജയിപ്പിക്കാനായി എല്ലാ ഡെലിഗേറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കുമെന്നും വിവിധ അസോസിയേഷനിലെ നേതാക്കള്‍ അറിയിച്ചു. ചിക്കാഗോ റീജിയനില്‍ നിന്നുള്ള പ്രമുഖ ഫൊക്കാന നേതാവും ഫൊക്കാന അസ്സോസിയേറ്റ് ട്രഷററുമായ പ്രവീണ്‍ തോമസിന്റെ വസതിയില്‍ ചേര്‍ന്ന വിവിധ അസോസിയേഷനുകളുടെ നേതാക്കന്മാരുടെ സംയുക്ത യോഗത്തില്‍ സ്ഥാനാര്‍ത്ഥികളായ ജോര്‍ജി വര്‍ഗീസ് (പ്രസിഡന്റ്), സജിമോന്‍ ആന്റണി (സെക്രട്ടറി) സണ്ണി മറ്റമന ട്രഷറര്‍), ജെയ്ബു കുളങ്ങര (എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്), വിപിന്‍ രാജ് (അസോസിയേറ്റ് ട്രഷറര്‍) , കലാ ഷാഹി(വിമന്‍സ് ഫോറം ചെയര്‍ പേഴ്സണ്‍), ചിക്കാഗോ മിഡ്വെസ്ററ് റീജിയണല്‍ വൈസ് പ്രസിഡണ്ട് അലക്സാണ്ടര്‍ കൊച്ചുപുരക്കല്‍ തുടങ്ങിയ സ്ഥാനാര്‍ത്ഥികളും നേതാക്കന്മാരെ അഭിസംബോധന ചെയ്തു.
സി.എം.എ. പ്രസിഡണ്ട് ജോണ്സണ് കണ്ണൂക്കാടന്‍,മിഡ്വെസ്റ് മലയാളി അസോസിയേഷന് പ്രസിഡണ്ട് സ്റ്റീഫന്‍ കിഴക്കേക്കുറ്റ് , ഐ.എം.എ പ്രസിഡണ്ട് ജോര്‍ജ് പണിക്കര്‍, ഇന്ഡിന് ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഓ.സി) ചിക്കാഗോ മിഡ്വെസ്ററ് റീജിയണല്‍ പ്രസിഡണ്ട് പ്രൊ. തമ്പി മാത്യു,ഐ.ഓ.സി നാഷണല്‍ സെക്രട്ടറി സതീശന് നായര്‍, സി.എം.എ മുന്‍ പ്രസിഡണ്ടുമാരായ ടോണി അമ്പാട്ട്, ലിജി പട്ടരുമഠം, മിഡ്വെസ്ററ് മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റ് സതീശന് നായര്‍,കേരള ലോക്സഭാ മെമ്പര്‍ ജോസ് മണക്കാട്ട്, ഫൊക്കാന മുന്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ശനി എബ്രഹാം, ഫൊക്കാന മുന്‍ യൂത്ത് മെമ്പര്‍ എബി റാന്നി, ഫൊക്കാന നേതാക്കന്മാരായ ചിക്കാഗോ പോലീസ് ഡിപ്പാര്‍ട്മെന്റ് ഓഫീസര്‍ റിന്‍സി കുര്യന്, ഷിബു മുളയാണിക്കുന്നേല്‍ , അഖില്‍, ലീല ജോസഫ്, തുടങ്ങിയ നിരവധി നേതാക്കള്‍ ഒത്തുചേര്‍ന്നാണ് ജോര്‍ജി ആന്‍ഡ് ടീമിന് പിന്നില്‍ ഉറച്ചു നില്‍ക്കുമെന്ന് പ്രഖ്യാപിച്ചത്.
ഫൊക്കാന പ്രസിഡണ്ട് മാധവന് ബി, നായര്‍, അസോസിയേറ്റ് ട്രഷറര്‍ പ്രവീണ്‍ തോമസ്, അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി വിജി നായര്‍, മുതിര്‍ന്ന ഫൊക്കാന നേതാവ് പോള്‍ കറുകപ്പളളില്‍ ....എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ജോര്‍ജി നേതൃത്വം നല്കുന്ന ടീമിലെ മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും സമ്പൂര്‍ണ വിജയത്തിനായി പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു. ഫൊക്കാനയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയ യോഗം തുടന്നുള്ള പ്രവത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാനും ഫൊക്കാനയുടെ യശസ് വാനോളം ഉയര്‍ത്തുവാനും ജോര്‍ജി വര്‍ഗീസ് സജിമോന്‍ ആന്റണി സണ്ണി മറ്റമന ത്രയം നേതൃത്വം നല്കുന്ന ടീമിന് കഴിയുമെന്നും നേതാക്കള്‍ വിലയിരുത്തി.