ലണ്ടന്‍: സീറോ മലങ്കര സഭയുടെ പതിനേഴാമത് മിഷന് കൂട്ടായ്മക്ക് ഇപ്സ് വിച്ചില്‍ തുടക്കം കുറിച്ചു. കോള്‍ചെസ്റ്റര്‍, ഇപ്സ് വിച്ച്, നോര്‍വിച്ച് തുടങ്ങിയ പ്രദേശങ്ങളിലെ മലങ്കര കത്തോലിക്കാ കുടുംബങ്ങളാണ് പുതിയ മിഷനില്‍ ഉള്‍പ്പെടുന്നത്. മലങ്കര കത്തോലിക്കാ സഭയുടെ പുണ്യപിതാവ് ദൈവദാസന് മാര്‍ ഈവാനിയോസ് മെത്രാപോലീത്തായുടെ നാമത്തിലാണ് പുതിയ മിഷന് അറിയപ്പെടുക.
മിഷന് കേന്ദ്രത്തിലെ പ്രഥമ വിശുദ്ധ ബലിയര്‍പ്പണത്തിന് സഭയുടെ യുകെ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കംമൂട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഈസ്റ്റ് ആംഗ്ലിയ രൂപതയിലെ കാനന്‍ മാത്യു ജോര്‍ജ് വചന സന്ദേശം നല്കി. തുടര്‍ന്നു പുതിയ മിഷനിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ജോജോ തോമസ്, ഡോ. സുനില്‍ എന്നിവരെ തെരഞ്ഞെടുത്തു.
വിവരങ്ങള്‍ക്ക്: ജോജോ തോമസ് 07727011234, തോമസ് (കോള്‍ചെസ്റ്റര്‍) 07717443486.