കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്ത് കെഎംസിസി ആര്‍ട്സ് വിംഗിന്റെ നേതൃത്വത്തില്‍ സെല്‍ഫി മല്‍സരം സംഘടിപ്പിക്കുന്നു. പേര്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ഒരാള്‍ക്ക് ഒരു സെല്‍ഫി ഫോട്ടോ മാത്രം അയയ്ക്കാവുന്നതാണ്.
കുവൈത്തിന്റെ ദേശിയ ദിനവുമായി ബന്ധപ്പെട്ട സെല്‍ഫികളാണ് മല്‍സരത്തിന് പരിഗണിക്കുക. ഏറ്റവും മികച്ച മൂന്നു സെല്‍ഫി ഫോട്ടോയ്ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ്. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 29 (ശനി) ആണ്.
സെല്‍ഫികള്‍ 00965-51467346, 66166938.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍