കൂത്താട്ടുകുളം : കൊറോണ രോഗബാധയെ തുടര്‍ന്നു യുകെയിലെ ഡര്‍ബിയിലുള്ള ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൂത്താട്ടുകുളം കിഴകൊമ്പ് മോളെപ്പറമ്പില്‍ സിബി (49) നിര്യാതനായി.
കഴിഞ്ഞ ശനിയാഴ്ചയാണ് രോഗബാധയെ തുടര്‍ന്നു സിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നു ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലായതിനെതുടര്ന്നു ഏപ്രില്‍ 10നു മരിച്ചു.
അങ്കമാലി പീച്ചാനികാട് പാലായില്‍ അനു ആണ് ഭാര്യ. അനു യുകെയില്‍ തന്നെ നഴ്സായി ജോലിചെയ്യുകയാണ്. മക്കള്‍ : മാര്‍ക്ക് (നാല്) , ജോണ്‍ (12). ഇവരും മക്കളും യുകെയിലുള്ള വീട്ടില്‍ നിരീക്ഷണത്തിലാണ്.
കൂത്താട്ടുകുളം മാര്‍ക്കറ്റ് റോഡില്‍ മോളെപ്പറമ്പില്‍ മെഡിക്കല്‍സ് സ്ഥാപമുടമയായിരുന്നു സിബി. പരേതരായ മാണിയുടെയും ഏലിയാമ്മയുടെയും മകനാണ് സിബി. സഹോദരി : സിനി.
റിപ്പോര്‍ട്ട്: അപ്പു ജെ. കോട്ടയ്ക്കല്‍