-->

Gulf

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് വന്‍ വര്‍ധന, ആശങ്ക കൂടുന്നു

Published

onകുവൈത്ത് സിറ്റി : കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് വലിയ വര്‍ധന. ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എണ്ണൂറിനു മേലെ വൈറസ് ബാധിതരാണ് കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യം പൂര്‍ണ്ണ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും അണുബാധിതരുടെ ഏണ്ണം കൂടുന്നത് കടുത്ത ആശങ്കയാണ് ഉളവാക്കുന്നത്. ഇന്ന് മാത്രം 1048 പേരിലാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം പതിനയ്യായിരം കവിഞ്ഞു. അതിനിടെ സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലും തുടര്‍ച്ചയായ വര്‍ധനവുണ്ടാകുന്നത് നേരിയ ആശ്വാസമാകുന്നുണ്ട്. 250 പേര്‍ക്കാണ് പുതുതായി രോഗമുക്തിയുണ്ടായത്. ഇതോടെ വൈറസ് വിമുക്തരായ ആളുകളുടെ ആകെ എണ്ണം 4093 ആയി.രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10645 ആണ്. ഇതില്‍ 168 പേരുടെ നില ഗുരുതരമാണ്. ഇന്ന് 10 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 112 ആയി. 244,476 പേരാണ് വിവിധ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

പൂര്‍ണ കര്‍ഫ്യൂവില്‍ രണ്ടുമണിക്കൂര്‍ ഇളവ് നല്‍കിയത് പലരും ദുരുപയോഗം ചെയ്യുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കാതെ ആരോഗ്യ വകുപ്പിന്റെ എല്ലാ സുരക്ഷാ നിര്‍ദ്ദേശങ്ങളും ലംഘിച്ചാണ് ആളുകള്‍ കൂട്ടമായി റോഡിലേക്ക് ഇറങ്ങുന്നത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇത്തരം സമ്പര്‍ക്കങ്ങള്‍ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. പൂര്‍ണകര്‍ഫ്യൂ പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുശേഷവും അണുബാധയുടെ തോത് വര്‍ദ്ധിക്കുകയാണ്. വൈറസ് പടരാതിരിക്കാന്‍ അധികാരികള്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഇതിനിടെ ഉയരുന്നുണ്ട് . ഇപ്പോയത്തെ സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ എടുത്തില്ലെങ്കില്‍ രാജ്യത്തെ ആരോഗ്യ വ്യവസ്ഥയെ ബാധിക്കുമെന്നും അതോടപ്പം കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വീകരിച്ച എല്ലാ നടപടികളും അര്‍ത്ഥശൂന്യമാകുമെന്നും ചില ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

വര്‍ഷങ്ങളായി മരുന്നുകള്‍ സ്ഥിരമായി ഉപയോഗിയ്ക്കുന്ന രോഗികള്‍ക്ക് അത്യാവശ്യ മരുന്നുകള്‍ കിട്ടാത്ത അവസ്ഥയാനുള്ളത്.വ്യോമ ഗതാഗതം മുടങ്ങിയത് കാരണം നാട്ടില്‍ നിന്നും മരുന്ന് കൊണ്ടുവരുവാന്‍ സാധിക്കുന്നില്ല. പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണ് കൂടുതല്‍ പ്രയാസത്തിലായിരിക്കുന്നത്. വര്‍ഷങ്ങളായി കഴിക്കുന്ന മരുന്നുകള്‍ മുടങ്ങു ന്നത് നൂറ് കണക്കിനു ആളുകളുടെ ആരോഗ്യസ്ഥിതി വഷളാക്കിയിരിക്കുകയാണ്. ഇതിനിടയില്‍ വന്ദേ ഭാരത് മിഷനുമായി ഉയര്‍ന്ന് വന്ന വിവാദങ്ങളും പ്രവാസിക്കിടയില്‍ നിരാശക്ക് കാരണമായിട്ടുണ്ട്. ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവര്‍ പുറത്ത് നില്‍ക്കേ വിമാന യാത്രയില്‍ അനര്‍ഹര്‍ കയറിപ്പറ്റുന്ന സാഹചര്യം ശക്തമായ പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്.

അതിനിടെ ഇന്ത്യക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം കൂടുന്നത് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്കിടയില്‍ വലിയ ആശങ്ക ത്തന്നെയാണ് സൃഷ്ടിക്കുന്നത്. നിരവധി സാധാരണക്കാരായ പ്രവാസികളുടെ താമസസ്ഥലങ്ങളില്‍ മഹാമാരി പിടിപെടുന്നവരുടെ എണ്ണം കൂടിവരികയും അസംഖ്യം പേര്‍ സമ്പര്‍ക്ക സാധ്യതാ ഭീഷണിയിലാവുകയും ചെയ്തതായും രോഗവ്യാപനത്തെക്കുറിച്ച ജാഗ്രതയില്ലായ്മയും സ്ഥിതി കൂടുതല്‍ ഭീതിതമാക്കിയിട്ടുണ്ട്. ബാച്ചിലേഴ്സ് താമസകേന്ദ്രങ്ങളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, സമ്പര്‍ക്ക സാധ്യതയുള്ളവരെ പരിശോധിക്കാനുള്ള സംവിധാനത്തിന്റെ അപര്യാപ്തയും പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുന്നു. രോഗികളെ ആശുപത്രികളിലെത്തിക്കാന്‍ ആംബുലന്‍സുകള്‍ ലഭ്യമാകില്ലെന്ന പരാതിയും വ്യാപകമാണ്. ഈ വിഷയത്തില്‍ ഇന്ത്യന്‍ എംബസ്സി അടിയന്തരമായി ഇടപടണമെന്ന് പല സാമൂഹ്യ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്. അബ്ബാസിയ, മഹബുള്ള തുടങ്ങിയ മലയാളികള്‍ ഏറെ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളില്‍ കോവിഡ് പ്രോട്ടൊകോള്‍ പാലിക്കുന്നതില്‍ പ്രവാസികള്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. കോവിഡിനെ നേരിടാന്‍ എല്ലാവരും ഒറ്റക്കെട്ടായി ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ ഭയാനകമായ വിപത്തായിരിക്കും നമ്മേ കാത്തിരിക്കുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എസ്എംസിഎ കുവൈറ്റ് ബാലദീപ്തിക്ക് പുതിയ ഭാരവാഹികള്‍

കല കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

യോഗ ദിനം ഐക്യദാര്‍ഢ്യത്തിന്റെയും പ്രാപഞ്ചിക സാഹോദര്യത്തിന്റേയും ദിനം: സിബി ജോര്‍ജ്

പുതിയ തൊഴില്‍ വീസ: തീരുമാനം വൈകുമെന്ന് താമസകാര്യ മന്ത്രാലയം

വിദേശികള്‍ക്കുള്ള യാത്ര നിരോധനം നീക്കി കുവൈറ്റ്; ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവേശനാനുമതി

കൊല്ലം പ്രവാസി അസോസിയേഷൻ ഓപ്പൺ ഹൗസുകൾക്ക് തുടക്കമായി

ഇന്ത്യയുടെ അത്‌ലറ്റ് ഇതിഹാസം മില്‍ഖാ സിങ്ങിന്റെയും കവി എസ്. രമേശന്‍ നായരുടെയും വേർപാടിൽ നവയുഗം അനുശോചിച്ചു

ഇന്ത്യയിലെ തണ്ടല്‍വാടി ഗ്രാമത്തില്‍ നിന്നും 20,000 മെട്രിക് ടണ്‍ ജല്‍ഗാവ് വാഴപ്പഴം ദുബായിലേക്ക്

കൊല്ലം പ്രവാസി അസോസിയേഷന്‍ ഓപ്പണ്‍ ഹൗസുകള്‍ സംഘടിപ്പിക്കുന്നു

കല കുവൈറ്റ് 'എന്റെ കൃഷി 2020 - 21 ' വിജയികളെ പ്രഖ്യാപിച്ചു

സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന് പുതു നേതൃത്വം

വെണ്ണിക്കുളം സ്വദേശി ഒമാനിൽ വച്ച് മരണപ്പെട്ടു

ഹജ്ജ് തീര്‍ത്ഥാടനം: സൗദി അനുമതി നിഷേധിച്ചതോടെ അപേക്ഷകള്‍ റദ്ദാക്കി ഇന്ത്യ

കേളി അംഗം മുഹമ്മദ് ഷാനും ഭാര്യയും നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു

സ്റ്റാര്‍ വിഷന്‍ എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപിച്ചു

പ്രവാസികളുടെ വാക്‌സിനേഷന്‍: ഐഎംസിസി ജിസിസി ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി

തിരുവനന്തപുരം ശംഖുമുഖം സ്വദേശിക്ക് കേളി ചികിത്സാ സഹായം കൈമാറി

അംബാസിഡര്‍ സിബി ജോര്‍ജ് ഗാര്‍ഹിക തൊഴിലാളികളുടെ ഷെല്‍ട്ടര്‍ സന്ദര്‍ശിച്ചു

സൗദിയിൽ കാണാതായ ആന്ധ്രാസ്വദേശിനിയെ നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ കണ്ടെത്തി നാട്ടിലെത്തിച്ചു

ഹജ്ജ് തീര്‍ത്ഥാടനം; ഇത്തവണയും വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി ഭരണകൂടം

ഒമാനിലെ അമ്പലങ്ങളും ക്രിസ്ത്യന്‍ പള്ളികളും വീണ്ടും തുറക്കുന്നു.

ആര്‍പി ഗ്രൂപ്പ് 7.5 ദശലക്ഷത്തിന്റെ കോവിഡ് സഹായ ഫണ്ട് പ്രഖ്യാപിച്ചു

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്; ഇന്ത്യയും കുവൈറ്റും ധാരണപത്രത്തില്‍ ഒപ്പിട്ടു

ഫോക്ക് കോവിഡ് പ്രതിരോധ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

വിദേശകാര്യ മന്ത്രി ജയശങ്കര്‍ കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അല്‍ ഹമദ് അല്‍ സബയുമായി കൂടിക്കാഴ്ച നടത്തി

കേളി ജയപ്രകാശ് അനുസ്മരണം സംഘടിപ്പിച്ചു

ബലിപെരുനാള്‍: ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളം നല്‍കാന്‍ നിര്‍ദ്ദേശിച്ച് കുവൈറ്റ് ധനകാര്യമന്ത്രാലയം

വൈസ്‌മെന്‍ മിഡില്‍ ഈസ്റ്റ് റിജണല്‍ ഉദ്ഘാടനവും സ്ഥാനാരോഹണവും ജൂൺ 11 ന് ദുബൈയില്‍

കേരളസർക്കാരിന്റെ ഇ - സഞ്ജീവനിയിൽ പ്രവാസികളെയും ഉൾപ്പെടുത്തണം: നവയുഗം

പ്രവാസി പുനരധിവാസത്തിന് കേരള ബജറ്റില്‍ നല്‍കിയ പരിഗണന അഭിനന്ദനാര്‍ഹം : നവയുഗം

View More