പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്‌ട്രേലിയ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജേക്കബിന്റെ മാതാവ് നിര്യാതയായി

Published on 01 July, 2020
പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്‌ട്രേലിയ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജേക്കബിന്റെ മാതാവ് നിര്യാതയായി

മെല്‍ബണ്‍ : മെല്‍ബണിലെ സാംസ്‌കാരിക പ്രവര്‍ത്തകനും പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്‌ട്രേലിയാ പ്രസിഡന്റുമായ സെബാസ്റ്റ്യന്‍ ജേക്കബിന്റെ മാതാവ് ഏലിയാമ്മ ജേക്കബ് (83) നിര്യാതയായി. വരുവിശേരില്‍, കൈനടി പരേതനായ ചാക്കോ സ്‌കറിയായുടെ ഭാര്യയാണ് പരേത. സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച രാവിലെ 11ന് കൈനടി വ്യാകുലാ മാത പള്ളിയിലെ കുടുബ കല്ലറയില്‍ നടത്തപ്പെടും.

മറ്റുമക്കള്‍: ജയിനമ്മ വര്‍ഗീസ്, അലക്‌സ് ജേക്കബ്, സോഫി ജേക്കബ്, നാന്‍സി വര്‍ഗീസ്, സാലിമ്മ ജോണി, മിനിമോള്‍ ഹരി, സിമി ഷൈമോന്‍(യുകെ).

മരുമക്കള്‍: പരേതനായ ജേയിച്ചന്‍ മറ്റത്തില്‍ വടക്കേക്കര, എല്‍സമ്മ കളത്തില്‍ പറന്പില്‍ തുരുത്തിയില്‍, സാലി പാറയില്‍ ഏറ്റുമാനൂര്‍( ഓസ്‌ട്രേലിയ), സണ്ണിച്ചല്‍ പരുവംമൂട്ടില്‍ വഴപ്പള്ളി, ജോണി കുടിലിങ്കല്‍ പാറോലിയ്ക്കല്‍, ഹരീസ്, ഷൈമോന്‍ തോട്ടുങ്കല്‍ പാറന്പുഴ.


റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക