കുവൈറ്റ് സിറ്റി: രാജ്യത്ത് പുതിയതായി 553 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 58221 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 3443 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 452970 ആയി ഉയര്‍ന്നു. കോവിഡ് ചികില്‍സയിലായിരുന്ന രണ്ടു പേര് കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 404 ആയി ഉയര്‍ന്നു.
ഇന്നു 836 പേരാണു രോഗ മുക്തി നേടി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 48381 ആയി. 9436 പേരാണു ചികില്‍സയില്‍ കഴിയുന്നത്. 143 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍