അബുദാബി : വീസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാന്‍ അവസരം. മാര്‍ച്ച് ഒന്നിനു മുന്‍പ് വീസ കാലാവധി അവസാനിച്ച പ്രവാസികള്‍ക്കാണ് പിഴ കൂടാതെ രാജ്യം വിടാന്‍ ഓഗസ്റ്റ് 17 വരെ സമയം നല്‍കികൊണ്ട് യുഎഇ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഇതനുസരിച്ച് യാത്ര ചെയ്യുന്നതിന് കുറഞ്ഞത് 5 ദിവസം മുന്‍പെങ്കിലും അപേക്ഷ സമര്‍പ്പിക്കണം. ഇമിഗ്രേഷന്‍ വകുപ്പില്‍ നിന്നുള്ള അനുമതിയും യാത്രക്ക് മുന്‍പ് നേടിയിരിക്കണം.
കാലാവധി തീര്‍ന്ന വീസയില്‍ കഴിയുന്ന ഇന്ത്യക്കാരായ പ്രവാസികള്‍ ഇന്ത്യന്‍ എംബസിയിലോ കോണ്‍സുലേറ്റിലോ ഇതുസംബന്ധിച്ച നിശ്ചിത അപേക്ഷ ഫോറം പൂരിപ്പിച്ചു നല്‍കണമെന്ന് ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു .
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള