ലണ്ടന്‍: കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമുള്ള വിശുദ്ധ കുര്‍ബാനയുടെ പുനരാരംഭം ലെസ്റ്ററില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ദിനമായ ഓഗസ്റ്റ് 15 നു (ശനി) നടക്കും. മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന പുനരാരംഭിക്കുവാന്‍ നോട്ടിംഗ്ഹാം രൂപതയില്‍ നിന്നും അനുമതി ലഭിച്ചതിനെതുടര്‍ന്നാണ് നടപടി.
രാവിലെ 10ന് ഇംഗ്ലീഷ് കുര്‍ബാനയും വൈകുന്നേരം നാലിന് മലയാളം കുര്‍ബാനയും 16 നു (ഞായര്‍) രാവിലെ 10.30ന് ഇംഗ്ലീഷ് കുര്‍ബാനയും വൈകുന്നേരം നാലിന് മലയാളം കുര്‍ബാനയും ഉണ്ടായിരിക്കും.
ദേവാലയത്തില്‍ ശുശ്രൂഷികള്‍ ഉള്‍പ്പെടെ 70 പേര്‍ക്ക് മാത്രമേ ഒരേ സമയം ആരാധനയില്‍ പങ്കെടുക്കാന്‍ അനുവാദം ഉള്ളൂ എന്നതിനാല്‍, വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്ന ആളുകളുടെ എണ്ണം 70 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ആയതിനാല്‍ മുന്‍കൂട്ടി സീറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കേ ദേവാലയത്തില്‍ പ്രവേശനം ലഭിക്കുകയുള്ളൂ.
സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
www.massbooking.uk/parish.php?p=868