റിയാദ് : കേളി കലാസാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗവും റൗദ ഏരിയ സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന അബ്ദുള്‍ അസീസിന്റെ കുടുംബ സഹായം കൈമാറി. ആലപ്പുഴ കായംകുളം സ്വദേശിയായ അബ്ദുള്‍ അസീസ് കഴിഞ്ഞ മാര്‍ച്ച് 15ന് റിയാദിലെ എക്സിറ്റ് 30 അമീര്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡിലെ (ബഗ്ലഫ്) മലാസ് റസ്റ്ററന്റ് തകര്‍ന്നുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. കേളി അംഗമായിരിക്കെ മരണപ്പെടുന്നവര്‍ക്ക്, കേളി അംഗങ്ങളില്‍ നിന്നും സ്വരൂപിക്കുന്ന കുടുംബ സഹായ പദ്ധതിയില്‍ നിന്നാണ് സഹായം കൈമാറുന്നത്.
സിപിഎം പന്തളം ഏരിയ സെക്രട്ടറി ഫസലാണ് സഹായം കൈമാറിയത്. ലോക്കല്‍ സെക്രട്ടറി നവാസും പ്രദേശത്തെ നിരവധി സിപിഎം പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു. മരണപ്പെട്ട അബ്ദുള്‍ അസീസിന്റെ ഭാര്യ റസിയമ്മല് സഹായം ഏറ്റുവാങ്ങി.