കുവൈറ്റ് സിറ്റി: എംഇഎസ് കുവൈറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു.മോട്ടിവേഷന്‍ ക്ലാസുകളിലൂടെ ശ്രദ്ധേയനായ ട്രെയിനര്‍ അന്‍വര്‍ മന്‍സൂര്‍ സയിദ് ക്ലാസിനു നേതൃത്വം നല്കി.
'നീട്ടിവയ്ക്കല്‍ നിര്‍ത്തുക ഇത് പ്രവര്‍ത്തന സമയമാണ് ' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയില്‍ കുവൈറ്റിലെ വിവിധ സ്കൂളില്‍ പഠിക്കുന്ന 6 മുതല്‍ 12 ക്ലാസ് വരെയുള്ള കുട്ടികള്‍ പങ്കെടുത്തു. എഡ്യൂക്കേഷന്‍ കണ്‍വീനര്‍ നെസ്ലിന് നൂറുദ്ദീന്‍, സഹീര്‍, റമീസ്, ഗഫൂര്‍, റഹീസ്, ഉമ്മു ഹാനി, മെഹ്നാസ് മുസ്തഫ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍