അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറെ പരിചിമായ പേരാണ്.
33 വര്ഷെത്ത ആത്മബന്ധമുണ്ട് ഞാനും അനിയനുും തമ്മില്‍. എണാകുളും നിയമ കലാലയത്തിലെ യൂണിയന് തിരഞ്ഞെടുപ്പിടനിടയില് തുടങ്ങിയ സൗഹൃദം.
എന്നെക്കാള്‍ സീനിയര്‍ ആയിരിന്നിരിട്ടു കൂടി, ഒരു വേര്‍തിരിവും കൂടാതെ ഒരു ജൂനിയറെ സൗഹൃദവലയത്തില്‍ സ്വീകരിച്ചയാള്‍. അഭിഭാഷകനായി ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങിയമപ്പോഴും, അമേരിക്കയിലേക്ക് വന്നതിനു ശേഷവും ആ സൗഹൃദം തുടര്‍ന്നു. രാഷ്ട്രീയ ഭേദമന്യേ ആര്‍ക്കുും സ്വീകാര്യനായ വ്യക്തിത്വം. നിറഞ്ഞ പുഞ്ചിരിയോടെ ആരേയും സ്വീകരിക്കുന്ന മാന്യമായ പെരുമാറ്റം. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആര്‍ക്കും മറക്കാന്‍ കവിയാത്ത ചങ്ങാതി. നന്ദിയോടെയും സ്നേഹത്തോടെയും സ്മരിക്കേണ്ട ഒരു പാട് സല്ക്കര്മ്മങ്ങളുണ്ട്. ഒരു താളില്‍ ഒതുക്കാവുന്നതിനുമപ്പുറം. രാഷ്ട്രീയത്തിന്റെയും കൊടിയുടേയും, മതത്തിന്റേയും നിറം നോക്കാതെ ഏത് സന്നിഗ്ദ ഘട്ടത്തിലും എല്ലാവരേയും സഹായിച്ചിട്ടുണ്ട്. അതിന്നും തുടരുന്നു. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മലയാളി ഹെല്പ് ലൈന്‍.
കോവിഡ് 19 ന് മുന്നില്‍ ലോകം പകച്ചു നിന്നപ്പോള്‍ രാജ്യത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികള്‍ക്ക് താങ്ങും തണലുമായി സ്വാതന്ത്ര്യത്തിന്റെ മാസ്മരികത ഓരോ പ്രവര്‍ത്തിയിലും വാക്കിലും നിറച്ചു, തളരാത്ത ഊര്‍ജ്ജത്തോടെയും, വര്‍ദ്ധിത മനോവീര്യത്തോടെയും, ഒത്തൊരുമയുടെ പുതിയ അടയാളപ്പെടുത്തലുകള്‍ തീര്‍ത്ത്, ഒന്നിപ്പിക്കാന്‍ ഒരു മികച്ച സംഘാടകന്‍ എങ്ങിനെയായിരിക്കണമെന്ന് ഫൊക്കാനയുടെ തലപ്പത്തായിരുന്നപ്പോഴും, ഫോമയുടെ സ്ഥാപനത്തിലൂടെയും അമേരിക്കന്‍ മലയാളികള്‍ കാണിച്ചു തന്നു.
ജോലിയും വിസയും നഷ്ടപ്പെട്ട ഒരു കൂട്ടം ചെറുപ്പക്കാര്‍ അമേരിക്കയില്‍ പെട്ടുപോയപ്പോള്‍, അവരെ സഹായിക്കാനുള്ള കൂട്ടായ്മയില്‍ എല്ലാ സഹായവും ചെയ്യാന്‍ കൂടെ നിന്നയാള്‍.
അനുഭവിച്ചറിയേണ്ട വ്യക്തിത്വങ്ങളില്‍ ഒരാള്‍.
പകരം വെക്കാന്‍ കഴിയാത്ത ചങ്ങാതി.
ഏത് പ്രതിസന്ധിയിലും കൂടെ നില്ക്കുന്ന നേതാവും സംഘാടകനും. ഉറപ്പായും പോമയുടെ അദ്ധ്യക്ഷനാകാന്‍ യോഗ്യനായ മറ്റൊരാളില്ല.
പ്രിയ അനിയന്.
താങ്കളുടെ സൗഹൃദത്തിന്റെ ആഴവും, സംഘാടന മികവും ഏത് പ്രതിസന്ധിയിലും തളരാത്ത മനോവീര്യവും തൊട്ടരിഞ്ഞ ഈ സുദൃത്ത് എല്ലാ വിജയാശംസകളും നേരുന്നു.