കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയം സെപ്റ്റംബര്‍ 22 നു (ചൊവ്വ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 530 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 682 പേര് രോഗമുക്തി നേടി. മൂന്നു മരണവും റിപ്പോര്‍ട്ട് ചെയ്തു.
അഹമ്മദി ഗവര്‍ണറേറ്റില്‍ 162, ജഹ്റ ഗവര്‍ണറേറ്റില്‍ 108 , ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 152 , ഹവല്ലി ഗവര്‍ണറേറ്റില്‍ 187, കേപിറ്റല്‍ ഗവര്‍ണറേറ്റില്‍ 120 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4651പരിശോധനകളാണ് ഇന്നു നടന്നത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 715,887 ആയി. 91,612 പേര് രോഗമുക്തി നേടി. 588പേര് രോഗം ബാധിച്ചു മരിക്കുകയും ചെയ്തു. 8,483 പേരാണ് വിവിധ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 99 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍