ലണ്ടന്‍: സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഡിസംബര്‍ 19 ന് നടക്കും.
ഡയറക്ടര്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ശുശ്രൂഷയില്‍ സെഹിയോന്‍ മിനിസ്ട്രിയുടെ മുഴുവന്‍ സമയ ശുശ്രൂഷകരായ ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് , ബ്രദര്‍ സാജു വര്‍ഗീസ് , സോജി ബിജോ എന്നിവരും പങ്കെടുക്കും . വൈകുന്നേരം 7 മുതല്‍ രാത്രി 8.30 വരെയാണ് സമയം .
ഓണ്‍ലൈനില്‍ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യില്‍ ഈ ശുശ്രൂഷയില്‍ ഏതൊരാള്‍ക്കും പങ്കെടുക്കാവുന്നതാണ്.
www.chat.whatsapp.com/J4OdP2iALazEf17H2UFTSl എന്ന ലിങ്ക് വഴി സെഹിയോന്‍ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളാകുന്നതിലൂടെ ഏതൊരാള്‍ക്കും പ്രാര്‍ത്ഥനയും രോഗശാന്തി ശുശ്രൂഷയും സാധ്യമാകുന്നതാണ്.
എല്ലാ മൂന്നാം ശനിയാഴ്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോന്‍ മിനിസ്ട്രി ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു .
റിപ്പോര്‍ട്ട്: ബാബു ജോസഫ്