ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ ആദ്യ സമാഗമം 2021 ജനുവരി 31 ന് ന്യൂയോര്‍ക്ക് സമയം വൈകുന്നേരം എഴിന് നടക്കും. ന്യൂയോര്‍ക്ക് റീജിയന് വൈസ് പ്രസിഡണ്ട് തോമസ് കൂവള്ളുരിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഫൊക്കാനപ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്,ജനറല്‍ സെക്രട്ടറി ഡോ. സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര, വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കല ഷഹി, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സജി എം.പോത്തന്, ഫൊക്കാന കണ്വെന്ഷന് കോര്‍ഡിനേറ്റര്‍ ലീല മാരേട്ട് തുടങ്ങിയവര്‍ പ്രസംഗിക്കും.
2020 കോവിഡ് 19 എന്ന മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചത് ഫൊക്കാനയുടെ ന്യൂയോര്‍ക്ക് റിജിയനെ ആയിരുന്നു. നിലവിലത്തെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന് പിലിപ്പോസ് ഫിലിപ്പ്, ഫൊക്കാനയുടെ മുന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെര്‍മാന്‍ ഡോ മാമ്മന്‍ ഡി. ജേക്കബ്, ഫൊക്കാനയുടെ അനിഷേധ്യ നേതാവ് പോള്‍ കറുകപ്പള്ളില്‍ എന്നിവരുടെ അശ്രാന്ത പരിശ്രമഫലമായി ആകെ ചിതറിപ്പോകാനിടയുണ്ടായിരുന്ന സംഘടനയെ പൂര്‍വ്വാധികം കരുത്തോടെ സമന്വയിപ്പിക്കാന്‍ കഴിഞ്ഞു എന്നുള്ളത് ഫൊക്കാനോ ന്യൂയോര്‍ക്ക് റീജിയന് അഭിമാനിക്കാവുന്നതാണെന്ന് ന്യൂയോര്‍ക്ക് റീജിയണല്‍ ഭാവാഹികള്‍ ചൂണ്ടിക്കാട്ടി.
ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അംഗസംഘടനകള്‍ക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് പീലിപ്പോസ് ഫിലിപ്പ് മറുപടി നല്‍കുന്നതായിരിക്കും.
ന്യൂയോര്‍ക്ക് റീജിയനെ പൂര്‍വ്വാധികം കാര്യശേഷിയുള്ള ഒരു ടീം ആക്കിമാറ്റുക എന്നുള്ളതാണ് ഈ സൂം മീറ്റിംഗിന്റെ പ്രധാന ഉദ്ദേശം. അതിനാല്‍ അംഗ സംഘടനകളുടെ പ്രസിഡന്റുമാരും , ഭാരവാഹികളും ഈ മീറ്റിങ്ങില്‍ പങ്കെടുക്കണമെന്ന് ന്യൂയോര്‍ക്ക് റീജിയന്റെ വൈസ് പ്രസിഡണ്ട് എന്ന നിലയില്‍ പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നതായി തോമസ് കൂവള്ളൂര്‍ അറിയിച്ചു. ഫൊക്കാനയെ വളര്‍ത്തുന്നതില്‍ അംഗസംഘടനകള്‍ക്കുള്ള പങ്ക് ഏറെ പ്രധാന്യമര്‍ഹിക്കുന്നതിനാല്‍ എല്ലാ അംഗ സംഘടനകളും ഈ മീറ്റിംഗിന്റെ പങ്കെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയിലെ ചില അച്ചടക്കനടപടികളും അനുബന്ധ നടപടികളും ജനറല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും.
കവി, സംഗീജ്ഞന്‍, നടന് എന്നീ നിലയില്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുപരിചതനും ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്സിന്റെ പ്രസിഡണ്ടുമായാ അജിത്ത് എന്‍ നായര്‍ ആയിരിക്കും മീറ്റിംഗിങ്ങിന്റെ എം. സി. സാമൂഹ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന നിരവധി നേതാക്കളെയും ന്യൂയോര്‍ക്ക് റീജിയന്റെ ഈ പ്രഥമ സമാഗത്തില്‍ പരസ്പരം പരിചയപ്പെടാനും കഴിയും. ഫൊക്കാന ന്യൂയോര്‍ക്ക് റീജിയനു കീഴില്‍ 11 അംഗസംഘടനകളാണുള്ളത്. ഈ സംഘടനകളിലെ എല്ലാപ്രവര്‍ത്തകരും ഈ യോഗത്തില്‍ പങ്കെടുക്കും.
FOKANA New York regional meeting
Sun, Jan 31, 2021 7:00 PM - 10:00 PM (EST)
Please join my meeting from your computer, tablet or smartphone.
https://global.gotomeeting.com/join/806014229
You can alos dial in using your phone.
United States (Toll Free): 1 866 899 4679
United States: +1 (571) 317-3116
Access Code: 806-014-229