Image

യാത്രക്കാരില്‍നിന്നും എയര്‍പോര്‍ട്ട് ഫീസ് ഈടാക്കും

Published on 01 February, 2021
 യാത്രക്കാരില്‍നിന്നും എയര്‍പോര്‍ട്ട് ഫീസ് ഈടാക്കും


കുവൈറ്റ് സിറ്റി : രാജ്യത്ത് നിന്നും പുറത്തേക്ക് പോകുന്ന യാത്രക്കാരില്‍നിന്നും ജൂണ്‍ മുതല്‍ എയര്‍പോര്‍ട്ട് ഫീസായി മൂന്ന് ദിനാര്‍ ഈടാക്കുമെന്ന് ഹൗസിങ് അഫ്യേഴ്സ് മന്ത്രി ഡോക്ടര്‍ അബ്ദുല്ല മറാഫി അറിയിച്ചു. അധിക യാത്രക്കാരന് രണ്ട് ദിനാര്‍ വീതം നല്‍കേണ്ടി വരും. ട്രാന്‍സിസ്റ്റ് യാത്രക്കാര്‍ക്കും നിയമം ബാധകമാക്കുമെന്നാണ് സൂചനകള്‍.

എയര്‍പോര്‍ട്ട് ഫീസ് വിമാന കമ്പനികളാണ് നല്‌കേണ്ടതെന്നും ടിക്കറ്റ് ചാര്‍ജിനോടൊപ്പം യാത്രക്കാരില്‍ നിന്നും ഫീസ് എയര്‍ലൈന്‍സ് ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു . തീരുമാനം 2021 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക