-->

Sangadana

സിസ്റ്റര്‍ ജെസീനയുടെ മ​ര​ണം: ഊ​ഹാ​പോ​ഹ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് ഡി​എ​സ്ടി സ​ഭ

Published

on

കൊ​ച്ചി: കാ​ക്ക​നാ​ട് വാ​ഴ​ക്കാ​ല സെ​ന്‍റ് തോ​മ​സ് മ​ഠാം​ഗ​മാ​യി​രു​ന്ന സിസ്റ്റര്‍ ജെസീനയുടെ മ​ര​ണ​ത്തി​ല്‍ ഊ​ഹാ​പോ​ഹ​ങ്ങ​ളും കിം​വ​ദ​ന്തി​ക​ളും പ്ര​ച​രി​പ്പി​ക്കരുതെ​ന്ന് ഡോട്ടേഴ്സ് ഓഫ് സെന്‍റ് തോമസ് സന്യാസിനീ സ​ഭ അ​ഭ്യ​ര്‍​ഥി​ച്ചു. 

വാ​ര്‍​ത്താക്കുറി​പ്പി​ലൂ​ടെ​യാ​ണ് സഭ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വാ​ര്‍​ത്താക്കുറി​പ്പി​ന്‍റെ പൂ​ര്‍​ണ​രൂ​പം

എ​റ​ണാ​കു​ളം വാ​ഴ​ക്കാ​ല ഡോ​ട്ടേ​ഴ്സ് ഓ​ഫ് സെ​ന്‍റ് തോ​മ​സ് (ഡി​എ​സ്‌​ടി) കോ​ണ്‍​വെ​ന്‍റി​ലെ അം​ഗ​മാ​യ സി​സ്റ്റ​ര്‍ ജെ​സീ​ന തോ​മ​സ് (45) കോ​ണ്‍​വെ​ന്‍റി​ന് പി​ന്നി​ല്‍ ഉ​ള്ള പാ​റ​മ​ട​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​ല്‍ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും സി​സ്റ്റ​ര്‍ ജെ​സീ​ന​യു​ടെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി ല​ഭി​ക്കു​വാ​ന്‍ പ്രാ​ര്‍​ത്ഥി​ക്കു​ക​യും ഒ​പ്പം അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ​മൂ​ഹാം​ഗ​ങ്ങ​ളു​ടെ​യും വേ​ദ​ന​യി​ല്‍ പ​ങ്കു​ചേ​രു​ക​യും ചെ​യ്യു​ന്നു. ഉ​ജ്ജൈ​ന്‍ രൂ​പ​ത​യി​ല്‍ ച​ന്ദു​ക്കേ​ടി മി​ഷ​ന്‍ സ്റ്റേ​ഷ​നി​ല്‍ സേ​വ​നം ചെ​യ്തി​രു​ന്ന സി​സ്റ്റ​ര്‍ ജെ​സീ​ന 2004 ഓ​ഗ​സ്റ്റ് 21- ന് ​ഉ​ജ്ജൈ​നി​ലെ ഡി​എ​സ്‌​ടി സ​ഭ​യു​ടെ പ്രൊ​വി​ന്‍​ഷ്യ​ല്‍ ഹൗ​സി​ല്‍ നി​ന്നും ഇ​ന്‍റേ​ണ​ല്‍ ഓ​ഡി​റ്റിംഗിനാ​യി വ​ന്ന സി​സ്റ്റ​ര്‍ സി​ജി കി​ഴ​ക്കേ​പ​റ​മ്ബി​ലി​നെ തി​രി​കെ യാ​ത്ര അ​യ​യ്ക്കാ​നാ​യി റോ​ഡ​രി​കി​ല്‍ ബ​സ് കാ​ത്ത് നി​ല്‍​ക്കു​മ്ബോ​ള്‍ അ​മി​ത വേ​ഗ​ത്തി​ല്‍ വ​ന്ന ഒ​രു വാ​ഹ​നം സി​സ്റ്റ​ര്‍ സി​ജി​യെ ഇ​ടി​ച്ച്‌ തെ​റി​പ്പി​ക്കു​ക​യും സി​സ്റ്റ​ര്‍ സി​ജി ത​ല്‍​ക്ഷ​ണം മ​ര​ണ​മ​ട​യു​ക​യും ചെ​യ്തു.

ഈ ​ദാ​രു​ണ സം​ഭ​വ​ത്തി​ന്‍റെ ദൃ​ക്സാ​ക്ഷി​യാ​യ സി​സ്റ്റ​ര്‍ ജെ​സീ​ന​യെ ഈ ​ദു​ര​ന്തം വ​ല്ലാ​തെ ത​ള​ര്‍​ത്തി​ക്ക​ള​ഞ്ഞു. പി​ന്നീ​ട് മാ​ന​സി​ക അ​സ്വ​സ്ഥ​ത​ക​ള്‍ പ്ര​ക​ടി​പ്പി​ച്ചു തു​ട​ങ്ങി​യ സി​സ്റ്റ​ര്‍ ജെ​സീ​ന​ക്ക് ഉ​ജ്ജൈ​നി​ല്‍ ചി​കി​ത്സ​ക​ള്‍ ന​ല്‍​കി​കൊ​ണ്ടി​രു​ന്നു. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​യും വി​ദ​ഗ്ധ ചി​കി​ത്സ​യും കൊ​ടു​ക്കു​ന്ന​തി​നാ​യി 2011ല്‍ ​കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​ന്നു. ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​മാ​യി സിസ്റ്റര്‍ ​ജെ​സീ​ന കാ​ക്ക​നാ​ട് കു​സു​മ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സിസ്റ്റര്‍ ​ജെ​സീ​ന 2009 ലും 2011 ​ലും ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത പ്ര​ക​ടി​പ്പി​ക്കു​ക​യു​ണ്ടാ​യ​പ്പോ​ള്‍ അ​ന്ന​ത്തെ മേ​ജ​ര്‍ സു​പ്പീ​രി​യേ​ഴ്സ് മാ​താ​പി​താ​ക്ക​ളെ യ​ഥാ​ക്ര​മം പാ​ലാ​യി​ലും വാ​ഴ​ക്കാ​ല​യി​ലു​ള്ള കോ​ണ്‍​വെ​ന്‍റു​ക​ളി​ലേ​ക്ക് വി​ളി​ച്ച്‌ വി​ശ​ദ​വി​വ​രം പ​റ​യു​ക​യും 2011ല്‍ ​ചി​കി​ത്സ​ക്കാ​യി കു​റ​ച്ചു ദി​വ​സം വീ​ട്ടി​ല്‍ കൊ​ണ്ടു പോ​കു​ക​യും ചെ​യ്തി​രു​ന്നു. വീ​ട്ടി​ല്‍ അ​വ​ധി​ക്കു പോ​കു​മ്ബോ​ള്‍ ഇ​പ്പോ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നി​ന്‍റെ വി​വ​ര​ങ്ങ​ള്‍ മാ​താ​പി​താ​ക്ക​ളെ ബോ​ധി​പ്പി​ക്കു​ക​യും മ​രു​ന്നു കൊ​ടു​ത്തു വി​ടു​ക​യും പ​തി​വാ​ണ്.

എ​റ​ണാ​കു​ളം അ​തി​രൂ​പ​ത​യി​ലെ വാ​ഴ​ക്കാ​ല ഇ​ട​വ​ക​യി​ലു​ള്ള ഡി​എ​സ്‌​ടി കോ​ണ്‍​വെ​ന്‍റി​ലേ​ക്ക് 2019 ന​വം​ബ​ര്‍ മാ​സ​ത്തി​ല്‍ ആ​ണ് സി​സ്റ്റ​ര്‍ ജെ​സീ​ന ചി​കി​ത്സാ​ര്‍​ഥം ട്രാ​ന്‍​സ്ഫ​ര്‍ ആ​യി​വ​ന്ന​ത്. ഈ ​ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് സി​സ്റ്റ​ര്‍ ജെ​സീ​ന ഡി​പ്ര​ഷ​ന്‍ പോ​ലു​ള്ള അ​സ്വ​സ്ഥ​ത കാ​ണി​ക്കു​ക​യും അ​ടു​ത്ത​ടു​ത്ത് ഡോ​ക്ട​റെ ക​ണ്ട് നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ന്ന​ലെ (ഫെ​ബ്രു. 14, ഞാ​യ​റാ​ഴ്ച) രാ​വി​ലെ സി​സ്റ്റ​ര്‍ ജെ​സീ​ന​യ്ക്ക് ക്ഷീ​ണ​വും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ല്‍ പ​ള്ളി​യി​ല്‍ പോ​കാ​തെ കോ​ണ്‍​വെ​ന്‍റി​ല്‍ ഇ​രു​ന്ന് വി​ശ്ര​മി​ക്കാ​ന്‍ മ​ദ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ച​ത​നു​സ​രി​ച്ച്‌ സി​സ്റ്റ​ര്‍ ജെ​സീ​ന വി​ശ്ര​മി​ക്കാ​നാ​യി മു​റി​യി​ലേ​ക്ക് പോ​യി. എ​ന്നാ​ല്‍ കു​റ​ച്ച്‌ സ​മ​യം വി​ശ്ര​മി​ച്ച ശേ​ഷം സി​സ്റ്റ​ര്‍ ജെ​സീ​ന എ​ഴു​ന്നേ​റ്റ് അ​വി​ടെ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ട് സി​സ്റ്റേ​ഴ്സി​നു പ്ര​ഭാ​ത ഭ​ക്ഷ​ണ​വും 10. 30 ന് ​ചാ​യ​യും മു​റി​യി​ല്‍ എ​ത്തി​ച്ചു കൊ​ടു​ത്തി​രു​ന്നു.

പി​ന്നീ​ട് ഉ​ച്ച​യൂ​ണിന്‍റെ സ​മ​യ​ത്ത് സി​സ്റ്റ​ര്‍ ജെ​സീ​ന​യെ കാ​ണാ​തി​രു​ന്ന​പ്പോ​ള്‍ കോ​ണ്‍​വെ​ന്‍റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് സി​സ്റ്റേ​ഴ്സ് അ​വ​രെ അ​ന്വേ​ഷി​ച്ച്‌ മു​റി​യി​ല്‍ ചെ​ന്നെ​ങ്കി​ലും അ​വി​ടെ​യും കാ​ണാ​ത്ത​തി​നാ​ല്‍ കോ​ണ്‍​വെ​ന്‍റി​ലും പ​രി​സ​ര​ത്തും അ​ന്വേ​ഷി​ക്കു​ക​യും തു​ട​ര്‍​ന്നും കാ​ണാ​തെ വ​ന്ന​തി​നാ​ല്‍ മേ​ല​ധി​കാ​രി​ക​ളെ അ​റി​യി​ക്കു​ക​യും പി​ന്നീ​ട് അ​വ​രു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം പോ​ലീ​സി​ല്‍ പ​രാ​തി കൊ​ടു​ക്കു​ക​യും ചെ​യ്തു. അ​തി​നു​ശേ​ഷ​മു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വൈ​കു​ന്നേ​രം ആ​റു മ​ണി​യോ​ടെ സിസ്റ്റര്‍ ​ജെ​സീ​ന​യെ സ​മീ​പ​ത്തെ പാ​റ​മ​ട​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

തങ്ങ​ളു​ടെ സ​ഹോ​ദ​രി​യാ​യ സി​സ്റ്റ​ര്‍ ജെ​സീ​ന​യു​ടെ ആ​ക​സ്മി​ക​മാ​യ മ​ര​ണ​ത്തി​ല്‍ വേ​ദ​നി​ച്ചി​രി​ക്കു​ന്ന ഈ ​വേ​ള​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൂ​ടി​യും സോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി​യും കി​വം​ദ​ന്തി​ക​ള്‍ പ​ര​ത്താ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണമെന്നും സഭ പി​ആ​ര്‍​ഒ സിസ്റ്റര്‍ ​ജ്യോ​തി മ​രി​യ ഡി​എ​സ്‌​ടി വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നഴ്സുമാർക്കായി നൈന -ഡെയ്സി സംയുക്‌ത അവാർഡ് സമ്മാനിക്കുന്നു

ഓസ്കർ ; നൊമാഡ്‌ലാൻഡിനു സാധ്യത

കൊറോണയുടെ രണ്ടാം വരവില്‍ വിറങ്ങലിച്ച് ഇന്ത്യ(ജോബിന്‍സ് തോമസ്)

മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കല്‍)

ഫെഡക്‌സ് കേന്ദ്രത്തിൽ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു

ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക്- 4: പെണ്‍കിളികള്‍ ചില്ലറക്കാരികളല്ല (ജിഷ.യു.സി)

ഒരിക്കൽക്കൂടി…(ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

മകളെ പീഡിപ്പിച്ച പ്രതിയുടെ കുടുംബത്തിലെ ആറുപേരെ പിതാവ് വെട്ടിക്കൊന്നു

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ജയ് വിളിക്കാം ഈ ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി

രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷന്‍ : വി ടി ബല്‍റാം

ഷാജി രാമപുരം, ജീമോന്‍ റാന്നി - നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രസന മീഡിയ കമ്മിറ്റിയില്‍

എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ പുതിയ പ്രചാരണപരിപാടികളുമായി സ്റ്റാര്‍ ഇന്ത്യ

നേമം കെങ്കേമം, പക്ഷേ ആരേ തുണയ്‌ക്കും (മോൻസി കൊടുമൺ)

ഓരോ മുന്നണിക്കും എത്ര സീറ്റ് വീതം കിട്ടും? നിങ്ങളുടെ പ്രവചനം എങ്ങനെ?

സഹായഹസ്തവുമായി സാന്‍ഹൊസെ കെ.സി.സി.എന്‍.സി.

ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് പരാതി

ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -2 : വജ്രത്തിളക്കമുള്ള കാരുണ്യം (ജിഷ.യു.സി)

നല്ല മലയാളിയായില്ലെങ്കിലും നല്ല മനുഷ്യനായാൽ മതി: സക്കറിയ (പി ഡി ജോര്‍ജ് നടവയല്‍)

ഫോമായുടെ കേരള തെരെഞ്ഞടുപ്പ് ചർച്ച: ഇന്ന് വൈകുന്നേരം 9.30 PM EST ന്

ചിക്കാഗോക്കടുത്ത് വാഹനാപകടം: മലയാളി യുവാവ് മരിച്ചു

ഫോമയുടെ അനുശോചന യോഗം ഇന്ന്

കൊളറാഡോ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം; അക്രമി 21-കാരൻ

കൊളറാഡോ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്പ്: പൊലീസ് ഓഫിസര്‍ ഉള്‍പ്പെടെ പത്തു മരണം

കൊളറാഡോയിൽ ഗ്രോസറി സ്റ്റോറിൽ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം

കേരളത്തില്‍ യുഡിഎഫ് തരംഗം-(ചാരുമൂട് ജോസ്)

ബിജെപി സ്ഥാനാര്‍ഥികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. …..

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വാക്ശരങ്ങള്‍ പെയ്തിറങ്ങിയ ഇലക്ഷന്‍ ഡിബേറ്റ്. മൂന്നു മുന്നണി നേതാക്കളും നേര്‍ക്കുനേര്‍.

ഏഷ്യാക്കാർക്ക് എതിരായ ആക്രമണം: ഫ്‌ലോറിഡയിൽ പ്രാർത്ഥനയും വിജിലും ഗാന്ധി പ്രതിമക്ക് മുന്നിൽ

View More