കുവൈറ്റ് സിറ്റി : കുവൈറ്റില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ ഇരിഞ്ഞാലക്കുട കടുപ്പശേരി മുല്ലക്കര വീട്ടില്‍ ദേവസി പിന്റോ (36) ആണ് അബാസിയയിലെ താമസസ്ഥലത്ത് മരിച്ചത്. കുവൈറ്റിലെ കൊമേര്‍ഷ്യല്‍ ബാങ്കില്‍ ജീവനക്കാരനായിരുന്നു.
സബാ ഹോസ്പിറ്റലിലെ നഴ്‌സ് ലിമയാണ് ഭാര്യ. ഇവര്‍ക്ക് രണ്ട് വയസുള്ള ഒരു കുട്ടിയുണ്ട്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല