റിയാദ്: ചരിത്രം കുറിച്ച് ഇന്ത്യയും സൗദിയും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു. അടുത്ത സാമ്പത്തിക വര്‍ഷമാണ് ഇരു സേനകളും ചേര്‍ന്ന് സൈനിക പരിശീലനം നടത്തുക. പ്രതിരോധ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.
സൈനികാഭ്യാസത്തിനായി ഇന്ത്യന്‍ സൈന്യം സൗദിയിലെത്തും. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ കരസേന മേധാവി മേജര്‍ ജനറല്‍ എം.എം. നരവനെ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ആദ്യമായാണ് ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് സൗദി അറേബ്യ സന്ദര്‍ശിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ഈ സംയുക്ത സൈനിക അഭ്യാസം എന്നുവേണം കരുതാന്‍.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല