Image

പെര്‍ത്ത് റോയല്‍ ചാന്പ്യന്‍സ് കപ്പ്: സതേണ്‍സ്പാര്‍ട്ടന്‍ ജേതാക്കളായി

Published on 23 February, 2021
പെര്‍ത്ത് റോയല്‍ ചാന്പ്യന്‍സ് കപ്പ്: സതേണ്‍സ്പാര്‍ട്ടന്‍ ജേതാക്കളായി

പെര്‍ത്ത് : വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്ത് റോയല്‍ വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബിന്റെ നേതൃത്വത്തില്‍ പന്ത്രണ്ടോളം മലയാളി ക്രിക്കറ്റ് ക്ലബുകള്‍ പങ്കെടുത്ത പെര്‍ത്ത് മലയാളികളുടെ AICE RCL T20-2021 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനല്‍ മത്സരം ഫോറസ്റ്റ് ഫീല്‍ഡിലുള്ള ഹാര്‍ട്ട് ഫീല്‍ഡ് പാര്‍ക്കില്‍ ഫെബ്രുവരി 21 ഞായറാഴ്ച നടന്നു. ഫൈനലില്‍ റോയല്‍ വാരിയേഴ്‌സിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയ സതേണ്‍ സ്പാര്‍ട്ടന്‍സ് ചാന്പ്യന്മാരായി.

ജയ്ക് ആണ് കളിയിലെ കേമന്‍. ചാന്പ്യന്‍മാരായവര്‍ക്ക്-2000 ഡോളര്‍, റണ്ണേഴ്‌സ് അപ്പിന് 1000 ഡോളര്‍ മൂന്നാമതെത്തിയവര്‍ക്ക് 500 ഡോളര്‍ വിതം കാഷ് അവാര്‍ഡും ട്രോഫികളും കാലമാണ്ട സിറ്റി കൗണ്‍സില്‍ മെമ്പര്‍ ലെസ്ലി ബോയ്ഡും മലയാളിയായ അര്‍മഡേല്‍ സിറ്റി കൗണ്‍സില്‍ മെമ്പര്‍ പീറ്റര്‍ ഷാനവാസ്, വര്‍ഗീസ് പുന്നയ്ക്കല്‍, ഡിറ്റി ഡൊമിനിക്, ബിജു പല്ലന്‍ എന്നിവര്‍ വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: ബിജു നാടുകാണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക