-->

Sangadana

സൗന്ദര്യവും ചർമ്മ സംരക്ഷണവും: ഫോമാ വിമൻസ് ഫോറത്തിന്റെ വാരാന്ത്യ പരിപാടികൾ

(ഫോമാ ന്യൂസ് ടീം)

Published

on

ഫോമയുടെ ഏറ്റവും ശക്തമായ ശാഖയായ വിമെൻസ് ഫോറം ജനങ്ങൾക്ക് ഉപകാരപ്രദമായ ആരോഗ്യ സംരക്ഷണ രീതികളും വ്യായാമ മുറകളും സെമിനാറുകളുമായി  അമേരിക്കൻ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് . എല്ലാ ശനിയാഴ്ചയും രാവിലെ 11 മണിക്ക് ( EST) മുടങ്ങാതെ വെൽനെസ് മാറ്റേഴ്സ് എന്ന പേരിൽ ഈ പരിപാടികൾ നടത്തിവരുന്നു .

ഫെബ്രുവരിയിലെ എല്ലാ ശനിയാഴ്ചകളിലും "സൗന്ദര്യവും ചർമ്മ സംരക്ഷണവും " എന്ന വിഷയത്തെക്കുറിച്ചാണ് ക്ലാസുകൾ നടക്കുന്നത് . എസ്തവ അക്കാഡമിയുടെ സ്ഥാപകയും കോസ്മറ്റോളജിസ്റ്റുമായ  ഷെറിൻ മുസ്താഖ്  ആണ് ഈ ക്ലാസുകൾ നയിക്കുന്നത് . ചർമസംരക്ഷണം എന്നുള്ളത് ഒന്നോ രണ്ടോ ദിവസമോ ആഴ്ചയോ മാത്രം ചെയ്യേണ്ട ഒരു കാര്യമല്ല , അത് തുടർച്ചയായി ചെയ്തുകൊണ്ട്  ജീവിത ചര്യയുടെ ഒരു ഭാഗമാക്കേണ്ടതാണെന്നു ഷെറിൻ ചൂണ്ടികാണിക്കുന്നു . വ്യത്യസ്ത പ്രായവിഭാഗത്തിൽ പെട്ടവർക്കുള്ള ചർമ്മ സംരക്ഷണ രീതി  വിവിധ സന്ദർഭങ്ങളിൽ ഉപയോഗിക്കാനുതകുന്ന മെയ്കപ്പുകൾ എന്നിവയെക്കുറിച്ചു ഈ ക്ലാസ്സുകളിൽ പ്രദിപാദിക്കുന്നുണ്ട് .

പോയ വാരങ്ങളിൽ ആരോഗ്യ സംരക്ഷണത്തിനുള്ള ഭക്ഷണ ക്രമീകരണം, ഭക്ഷണം തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയെക്കുറിച്ചു പ്രശസ്ത ഡയറ്റീഷൻ സുശീല ജോൺസൻ ക്ലാസ്സെടുത്തു . റെജിസ്റ്റഡ്  യോഗ പരിശീലകയായ സിമി പോത്തൻ നടത്തിയ യോഗയുടെ പ്രാഥമിക ക്ലാസ്സുകളും ഇഷാ പരോൾ നടത്തിയ വ്യായാമ മുറകളും പങ്കെടുത്തവർക്ക് നല്ല ഒരു അനുഭവവും ഉപകാരപ്രദവുമായിരുന്നു .

ഫോമാ നാഷണൽ വിമെൻസ് ഫോറം ഭാരവാഹികളായ ലാലി കളപ്പുരക്കൽ, ജൂബി വള്ളിക്കളം, ഷൈനി അബുബക്കർ, ജാസ്മിൻ പരോൾ എന്നിവരാണ് വിമെൻസ് ഫോറത്തിന്റെ ഈ പരിപാടികൾക്ക്‌  നേതൃത്വം നൽകുന്നത് . സൂം പ്ലാറ്റ് ഫോമിലുടെ നടത്തി വരുന്ന ഈ ക്ലാസ്സുകളിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് പങ്കെടുക്കുവാനാവസരമുണ്ട് . 

ഫോമയുടെ ഫേസ്ബുക് പേജിലൂടെയുള്ള തൽസമയ സംപ്രേഷണത്തിലും നിരവധിയാളുകൾ പങ്കെടുക്കുന്നു. വളരെ ഉപകാരപ്രദമായ തുടർന്നുള്ള ക്ലാസുകളിലേക്ക് എല്ലാവരും പങ്കെടുക്കണമെന്ന് എക്സിക്യൂട്ടീവ് അംഗങ്ങളായ അനിയൻ ജോർജ് , ടീ . ഉണ്ണികൃഷ്ണൻ , തോമസ് ടീ ഉമ്മൻ , പ്രദീപ് നായർ , ജോസ് മണക്കാട്ട് , ബിജു തോണിക്കടവിൽ എന്നിവർ അറിയിക്കുന്നു .

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കല്‍)

ഫെഡക്‌സ് കേന്ദ്രത്തിൽ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു

ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക്- 4: പെണ്‍കിളികള്‍ ചില്ലറക്കാരികളല്ല (ജിഷ.യു.സി)

ഒരിക്കൽക്കൂടി…(ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

മകളെ പീഡിപ്പിച്ച പ്രതിയുടെ കുടുംബത്തിലെ ആറുപേരെ പിതാവ് വെട്ടിക്കൊന്നു

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ജയ് വിളിക്കാം ഈ ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി

രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷന്‍ : വി ടി ബല്‍റാം

ഷാജി രാമപുരം, ജീമോന്‍ റാന്നി - നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രസന മീഡിയ കമ്മിറ്റിയില്‍

എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ പുതിയ പ്രചാരണപരിപാടികളുമായി സ്റ്റാര്‍ ഇന്ത്യ

നേമം കെങ്കേമം, പക്ഷേ ആരേ തുണയ്‌ക്കും (മോൻസി കൊടുമൺ)

ഓരോ മുന്നണിക്കും എത്ര സീറ്റ് വീതം കിട്ടും? നിങ്ങളുടെ പ്രവചനം എങ്ങനെ?

സഹായഹസ്തവുമായി സാന്‍ഹൊസെ കെ.സി.സി.എന്‍.സി.

ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് പരാതി

ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -2 : വജ്രത്തിളക്കമുള്ള കാരുണ്യം (ജിഷ.യു.സി)

നല്ല മലയാളിയായില്ലെങ്കിലും നല്ല മനുഷ്യനായാൽ മതി: സക്കറിയ (പി ഡി ജോര്‍ജ് നടവയല്‍)

ഫോമായുടെ കേരള തെരെഞ്ഞടുപ്പ് ചർച്ച: ഇന്ന് വൈകുന്നേരം 9.30 PM EST ന്

ചിക്കാഗോക്കടുത്ത് വാഹനാപകടം: മലയാളി യുവാവ് മരിച്ചു

ഫോമയുടെ അനുശോചന യോഗം ഇന്ന്

കൊളറാഡോ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം; അക്രമി 21-കാരൻ

കൊളറാഡോ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്പ്: പൊലീസ് ഓഫിസര്‍ ഉള്‍പ്പെടെ പത്തു മരണം

കൊളറാഡോയിൽ ഗ്രോസറി സ്റ്റോറിൽ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം

കേരളത്തില്‍ യുഡിഎഫ് തരംഗം-(ചാരുമൂട് ജോസ്)

ബിജെപി സ്ഥാനാര്‍ഥികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. …..

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വാക്ശരങ്ങള്‍ പെയ്തിറങ്ങിയ ഇലക്ഷന്‍ ഡിബേറ്റ്. മൂന്നു മുന്നണി നേതാക്കളും നേര്‍ക്കുനേര്‍.

ഏഷ്യാക്കാർക്ക് എതിരായ ആക്രമണം: ഫ്‌ലോറിഡയിൽ പ്രാർത്ഥനയും വിജിലും ഗാന്ധി പ്രതിമക്ക് മുന്നിൽ

പ്രസ്‌ ക്ലബിന്റെ ഇലക്ഷൻ ഡിബേറ്റ് ശനിയാഴ്ച ഉച്ചക്ക് ന്യൂ യോർക്ക് സമയം 12 മണിക്ക്

നായ്ക്കളുടെ ആക്രമണത്തില്‍ മൂന്നു വയസ്സുകാരനു ദാരുണാന്ത്യം

ജോർജിയയിൽ ചൈനീസ്-കൊറിയൻ വംശജർക്ക് നേരെ വെടി; 8 മരണം; അക്രമി പിടിയിൽ

View More