മലയാളി നഴ്‌സ് ഓസ്‌ട്രേലിയയില്‍ നിര്യാതയായി

Published on 07 March, 2021
മലയാളി നഴ്‌സ് ഓസ്‌ട്രേലിയയില്‍ നിര്യാതയായി


ബ്രിസ്ബന്‍: ഉഴവൂര്‍ മഠത്തില്‍ ഗിരീഷിന്റെ ഭാര്യയും ഇപ്‌സ്വിച് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സുമായ അന്പിളി രാജ് ശ?ങ്കരശേരില്‍(38) ഞായറാഴ്ച നിര്യാതയായി.

ബ്രിസ്ബന്‍ പി.എ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഗിരീഷ് യുകെയിലെ ക്രോയ്ഡണില്‍ നിന്നും ഓസ്‌ട്രേലിയയിലേക്കു കുടിയേറിയതാണ്. ഏതാനും മാസം മുന്‍പ് കാന്‍സര്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അന്പിളി.

മക്കള്‍: ലക്ഷ്മി , മാളു(റിപ്ലി സ്റ്റേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍). ഉഴവൂര്‍ ശങ്കരശേരില്‍ രാജപ്പന്‍ നായരുടെയും വത്സലകുമാരിയുടെയും പുത്രിയാണ് അന്പിളി .അനുരാജ് സഹോദരനാണ് .

മൃതദേഹം ഉഴവൂരിലേക്കു കൊണ്ട് പോകുന്നതിനു സുഹൃത്തുക്കള്‍ ശ്രമം നടത്തി വരികയാണെന്ന് ഇപ്‌സ്വിച് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോമോന്‍ കുരിയന്‍ പറഞ്ഞു .

റിപ്പോര്‍ട്ട്: തോമസ് ടി ഓണാട്ട്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക