മെല്‍ബണ്‍: എം.എം.എഫ് കപ്പ് 2012 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനുശേഷം മെല്‍ബണ്‍ മലയാളി ഫെഡറേഷന് സംഘടിപ്പിച്ച എം.എം.എഫ് വോളിബോള്‍ കപ്പ് 2012 വോളിബോള്‍ മത്സരം വിവിധ സംസ്ഥാനങ്ങളിലെ ടീമുകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
അഡിലെയ്ഡ്, കാന്‍ബറ എന്നിവിടങ്ങളില്‍നിന്ന് ഉള്‍പ്പടെ ഏഴു ടീമുകള്‍ പങ്കെടുത്തു. വേള്‍ഡ് മലയാളി കൌണ്‍സില്‍ മെല്‍ബണ്‍ പ്രസിഡന്റ് ഹിറ്റ്ലര്‍ ഡേവിഡ് ഉത്ഘാടനം നിര്‍വഹിച്ചു. ടീമുകളെ ഇന്ത്യന്‍ മലയാളി മാഗസീന് എഡിറ്റര്‍ തിരുവല്ലം ഭാസി പരിജയപെടുത്തി . വിജയികള്‍ക്ക് മെല്‍ബണ്‍ മലയാളി ഫെഡറേഷന് പ്രസിഡന്റ് ഡോക്ടര്‍ ഷാജി വര്‍ഗീസ് ട്രോഫികളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. മെല്‍ബണ്‍ മലയാളി ഫെഡറേഷന് ഭാരവാഹികളായ അജി പുനലൂര്‍, ശ്രേയസ്, വിജേഷ് വിജയന് , വിഷ്ണു പ്രഭാകരന്, ബിജു ആരീക്കള്, ചാക്കോ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് തോമസ് ജോസഫ് ചടങ്ങില്‍ പങ്കെടുത്തു.
വാശിയേറിയ മത്സരത്തില്‍ നോര്‍ത്തേന്‍ സ്പ്യ്ക്കെഴസ് വിജയിച്ചു. ആയിരം ഡോളറും റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. റണ്ണറപ്പ് ആയി യുണൈറ്റഡ കേരള വിജയികളായി. 300 ഡോളറും ട്രോഫിയും കരസ്ഥമാക്കി. മികച്ച കളിക്കരാനായി സോള്‍ സെബാസ്റ്റിന് തിരഞ്ഞുടുക്കപ്പെട്ടു.