പെസഹാ ത്രിദിന തിരുക്കര്‍മ്മങ്ങള്‍

Published on 01 April, 2021
പെസഹാ ത്രിദിന തിരുക്കര്‍മ്മങ്ങള്‍


മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയിലെ പെസഹാ ത്രിദിന തിരുക്കര്‍മ്മങ്ങളില്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍, ഫാ.ജോസി കിഴക്കേത്തലയ്ക്കല്‍ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. പെസഹാ വ്യാഴാഴ്ച വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ റിസര്‍വോ സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ ബോസ്‌കോ പുത്തൂര്‍ പിതാവും റോക്‌സ്ബര്‍ഗ് പാര്‍ക്ക് ഗുഡ് സമരിറ്റന്‍ ദേവാലയത്തില്‍ ഫാ. ജോസി കിഴക്കേത്തലയ്ക്കലും നേതൃത്വം നല്‍കും.

ദുഃഖ വെള്ളിയാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ റോക്‌സ്ബര്‍ഗ് പാര്‍ക്ക് ഗുഡ് സമരിറ്റന്‍ ദേവാലയത്തിനു മുന്‍പിലുള്ള ഗ്രൗണ്ടിലാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10ന് ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഈസ്റ്റര്‍ നൈറ്റ് വിജില്‍ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച വൈകുന്നേരം ഏഴിന് റിസര്‍വോ സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തിലും ഗുഡ് സമരിറ്റന്‍ ദേവാലയത്തിലും ആരംഭിക്കും.

ഞായറാഴ്ച രാവിലെ 10ന് സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്താണ് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടത്. പെസഹാ വ്യാഴാഴ്ചയിലെയും ശനിയാഴ്ചയിലെയും റിസര്‍വോ ദേവാലയത്തില്‍ നിന്നുള്ള തിരുക്കര്‍മ്മങ്ങളുടെ ലൈവ് സ്ട്രീമിംഗ് കത്തീഡ്രല്‍ ഇടവകയുടെ ഫേസ്ബുക്ക് പേജിലും യുട്യുബിലും ഉണ്ടായിരിക്കും. കൈക്കാരന്മാരായ ആന്റോ തോമസ്, ക്ലീറ്റസ് ചാക്കോ, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക