ഫൊക്കാനയ്ക്ക് എതിരെ നൽകിയ സ്റ്റേ ഓർഡർ കോടതി തള്ളി

Published on 30 April, 2021
ഫൊക്കാനയ്ക്ക് എതിരെ നൽകിയ സ്റ്റേ ഓർഡർ കോടതി തള്ളി

ന്യൂ യോർക്ക്: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ്  ഇൻ നോർത്ത് അമേരിക്കയുടെ ജനറൽ കൗൺസിൽ  മെയ്    ഒന്നാം തിയതി രാവിലെ  (നാളെ) പതിനൊന്നു മണിക്ക് ഫിലഡൽഫിയയിലെ മയൂര റെസ്റ്റോറഡിൽ ( 9321 Krewstown Rd, Philadelphia , PA  19115 , ഫോൺ 215 420 4200)  നിശ്ചയിച്ചതുപോലെ നടത്തുമെന്ന് പ്രസിഡന്റ് സുധാ കർത്താ അറിയിച്ചു. 

പ്രസ്തുത ജനറൽ കൗൺസിൽ ചേരുന്നതിനെതിരെ ജോർജി വര്ഗീസ് ടീം നൽകിയ സ്റ്റേ അപേക്ഷ  മെരിലാന്റിലെ മോണ്ട്ഗോമറി കോടതിയിൽ ജഡ്‌ജി മാലോണി നിരുപാധികം തള്ളി. 1983 -ൽ രൂപീകൃതമായ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ്  ഇൻ നോർത്ത് അമേരിക്കയുടെ ജൂറിസ്ഡിക്ഷൻ ന്യൂ യോർക്ക് ആണെന്നും അതിനാൽ ന്യു യോർക്ക് കോടതിയിലാണ് കേസ് കേൾക്കേണ്ടതെന്നും കോടതി വിധി പ്രസ്ഥാപിച്ചു . ഇത്  രണ്ടാം തവണയാണ്  ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ്  ഇൻ നോർത്ത് അമേരിക്കക്കെതിരെ മെരിലാൻഡിൽ കൊടുത്ത പരാതി തള്ളുന്നത്.

മെരിലാൻഡിൽ രജിസ്റ്റർ ചെയ്ത ഫൊക്കാന ഇങ്ക് ഉം, ന്യു യോർക്കിലുള്ള ഫെഡറേഷനും ഒന്നാണെന്ന വാദമാണ് കോടതി തള്ളിയത്. രണ്ടും രണ്ട് സംഘടനകളാണ് എന്ന ഒരിക്കൽ കൂടി വ്യക്തമാക്കുന്നതാണ് പുതിയ വിധി 

അംഗ സംഘടനകൾ ഇതൊരറിയിപ്പായി സ്വീകരിച്ചു നാളത്തെ   ജനറൽ കൗൺസിലിൽ പങ്കെടുക്കണമെന്ന് പ്രസിഡന്റ്  സുധ കർത്താ അഭ്യത്ഥിച്ചു .

Fokana Well Wisher 2021-05-03 18:11:52
Its just a TRO rejection. Not a case victory. Case is still there. Court just observed that temporary restraining order (TRO) is not needed since 3 or 4 people gathering for a meeting.
FOKKANA real Member 2021-05-03 21:24:48
All problems will be over if just 2 people from rockland,Ny can be kicked out. we will do that in the next real meeting when we meet in person. I am a founding Member.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക