-->

Gulf

രണ്ട് ഗിന്നസ് റെക്കോർഡുകൾ നേടി മാതൃകയായി പ്രവാസി വീട്ടമ്മ

Published

on


രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടിയ ഒരു പ്രവാസി വീട്ടമ്മയെ പരിചയപ്പെടാം. ഏറ്റവും കൂടുതൽ ക്രോഷെ സ്‌കൾപ്ചറുകൾ, ഏറ്റവും കൂടുതൽ ക്രോഷെ ക്രിസ്മസ് ഓർണമെന്റ്സ് എന്നീ ക്യാറ്റഗറികളിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകളാണ് ബർ ദുബൈയിലെ മലയാളി വീട്ടമ്മയായ ആഷ മനോജിന്റെ പേരിലുള്ളത്. പതിനാല് കൊല്ലമായി ദുബൈയിലാണ് ആഷ. വീട്ടിലിരുന്ന് വെറുതെ സമയം കളയുന്നു എന്ന് കരുതുന്നവർക്ക് ഉത്തമ മാതൃകയാണ് ഇവർ. ആഷയുടെ വാക്കുകൾ ഇങ്ങനെ:' 2007 ൽ ദുബൈയിൽ വന്ന ശേഷമാണ് ക്രോഷെ, നിറ്റിങ് എന്നതിനെ കുറിച്ച് അറിയുന്നത്. മോൻ സ്കൂളിൽ പോയി തുടങ്ങിയ ശേഷം, ഒരുപാട് ഫ്രീ ടൈം കിട്ടി. അങ്ങനെ  ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു.. അതിൽ വന്ന കമെന്റ്സാണ് പ്രചോദനം. ആദ്യം വെറുതെ ചെയ്ത് നോക്കി. നിറ്റിങ് ആയിരുന്നു തുടക്കത്തിൽ ചെയ്തത്. ചെയ്ത് തുടങ്ങിയപ്പോൾ ഇഷ്ടം കൂടി കൂടി വന്നു. ഓരോ പ്രാവശ്യവും പുതിയ പുതിയ സ്റ്റിച്ചുകൾ പരീക്ഷിച്ചു. വേറെ വേറെ പാറ്റേൺസ് ചെയ്തു. കുട്ടികളുടെ ഫ്രോക്ക് സെറ്റ് ചെയ്തു. ഇപ്പൊ അഡിക്ട് ആയി.. ആദ്യം തന്നെ ഒരു ഷാൾ ആണ് ചെയ്തത്.. നിറ്റിങ്ങിൽ. പിന്നെ ഉടുപ്പുകൾ. സ്വെറ്ററുകൾ ഒക്കെ ചെയ്തു. വളരെ എക്സൈറ്റഡ് ആയിരുന്നു. എല്ലാവരും നല്ല അഭിപ്രായങ്ങൾ പറഞ്ഞു. അപ്പോൾ പിന്നെ ഇത് തുടരാം എന്ന് കരുതി. പതിയെ ക്രോഷെയിലേക്ക് തിരിഞ്ഞു. അവിടെയും ഒരുപാട് വർക്കുകൾക്ക് നല്ല അഭിപ്രായങ്ങൾ കിട്ടി. ഏത് വർക്ക് ആണ് കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ, പേർസണൽ ഫേവറൈറ്റ്  ഇല്ല ശരിക്ക്.. എല്ലാം ഇഷ്ടമാണ്. കാരണം റിപ്പീറ്റല്ല ഒരു വർക്കും. ഓരോ തവണയും ഓരോ പാറ്റേൺ ആണ്. ഡിഫറെന്റ് സ്റ്റിച്ച് ആണ്. മദർ ഇന്ത്യ ക്രോഷെ ക്വീൻസ് എന്നൊരു ചാരിറ്റബിൾ ട്രസ്റ്റ് ഉണ്ട്. ആദ്യമായിട്ടാണ് ക്രോഷെ പോലൊരു ആർട്ടിന് ഒരു സംഘടനാ ബലം വരുന്നത്. അതിന്റെ കീഴിൽ രണ്ട് ഗിന്നസ് റെക്കോർഡുകൾ നേടാൻ സാധിച്ചു. ഒന്ന് ഏറ്റവും കൂടുതൽ ക്രോഷെ സ്‌കൾപ്ചറുകൾ എന്ന കാറ്റഗറിയിൽ ആയിരുന്നു. രണ്ടാമത്തേത് ഏറ്റവും കൂടുതൽ ക്രോഷെ ക്രിസ്മസ് ഓർണമെന്റ്സ് എന്ന കാറ്റഗറിയിലും. ചിലരൊക്കെ ഇതൊന്നും അത്ര വലിയ കാര്യമല്ല എന്ന രീതിയിൽ സംസാരിക്കാറുണ്ട്. എന്നാൽ, എന്നെ പോലെ ഒരു വീട്ടമ്മയ്ക്ക് ഗിന്നസ് ബുക്കിൽ കയറി പറ്റാൻ കഴിയുക എന്നത് തന്നെ വലിയ കാര്യമായാണ് ഞാൻ കാണുന്നത്. അത്‌ തരുന്ന ഒരു കോൺഫിഡൻസ് വളരെ വലുതാണ്.. ഒപ്പം നമുക്ക് സ്വയം തോന്നുന്ന ഒരു മതിപ്പും. കൂടുതൽ കാര്യങ്ങൾ പഠിക്കാനും ചെയ്യാനും നല്ല ഊർജ്ജം കിട്ടും. എന്നെ പോലെ വീട്ടിൽ ഇരിക്കുന്നവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നതാണ് ഏറ്റവും വല്യ ലക്‌ഷ്യം. നമ്മുടെ നാട്ടിൽ അധികവും പുറത്തു നിന്നാണ് സ്വെറ്ററുകൾ അല്ലെങ്കിൽ ഇതുപോലെ ഉള്ള മെറ്റീരിയൽസ് ഒക്കെ വരുന്നത്. ക്രോഷെയുടെ ബേസിക്സ് പഠിച്ചു കഴിഞ്ഞാൽ ഇതൊരു നല്ല വരുമാന മാർഗ്ഗമാണ്. ഡിസൈനിങ്ങിലൊക്കെ താല്പര്യം ഉള്ളവർക്ക് സ്വന്തമായി ഡിസൈൻസ് ഒക്കെ ഉണ്ടാക്കി എടുക്കാവുന്നതാണ്. അങ്ങനെ ഉള്ളവരെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.
ഞാൻ വളർന്നതും പഠിച്ചതുമൊക്കെ വയനാടും കണ്ണുരുമായാണ്. നഴ്സിംഗ് പഠനം കഴിഞ്ഞ് കുറച്ചു വർഷങ്ങൾ ജോലി ചെയ്തു. പല പല കാരണങ്ങളാൽ മുന്നോട്ട് പഠിക്കാനും മറ്റും സാധിച്ചില്ല. പിന്നെ ദുബൈയിൽ വന്നു. വർക്ക് ചെയ്യാനുള്ള ഒരു സാഹചര്യം ഇല്ലായിരുന്നു. നഴ്സിംഗ് ആവുമ്പോൾ എനിക്ക് അത്ര ഡെഡിക്കേഷനോട് കൂടെ വർക്ക് ചെയ്യാൻ പറ്റുമോ എന്നതും സംശയമായിരുന്നു. പിന്നെ ഷിഫ്റ്റ് ഡ്യൂട്ടി.. എന്റെ അച്ഛനും അമ്മയും ജോലിക്കാരായിരുന്നു. അതിനാൽ ഞങ്ങളുടെ ചെറുപ്പകാലത്ത് അവരെ നന്നായി മിസ് ചെയ്തിരുന്നു. അതിനാൽ ഫാമിലി ലൈഫിനെ ബാധിക്കാത്ത ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചിരുന്നു. അങ്ങനെയാണ് ക്രോഷെ ഒരു ചെറിയ ബിസിനസ്സ് എന്ന രീതിയിലേക്ക് സീരിയസ് ആയി എടുക്കുന്നത്. വരുമാനം എന്നതിനുപരി എനിക്ക് ഇത് തരുന്ന സന്തോഷവും സംതൃപ്തിയും വളരെ വലുതാണ്. ഓരോ പ്രാവശ്യവും വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കുന്നു.'

ഒഴിവു സമയങ്ങളിൽ ക്രോഷെ ചെയ്യുന്നതിന് പുറമെ m3db എന്ന സൈറ്റിനു വേണ്ടിയും വർക്ക് ചെയ്യുന്നു. യാതൊരു പ്രതിഫലവും ഇല്ലാതെ മലയാളത്തിലെ സിനിമകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വെക്കുക എന്ന മഹത്തായ കാര്യമാണ് ആഷയും കൂട്ടുകാരും ഇവിടെ ചെയ്യുന്നത്. ക്രോഷെക്ക് പുറമെ നിറ്റിങ്, ലൂം നിറ്റിങ്, ഡികൂപ്പജ്, ബോട്ടിൽ ആർട്ട് എന്നീ രംഗത്തും കഴിവ് തെളിയിച്ചു.  തന്റെതായ രീതിയിൽ ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമാണ് ആഷ. വയനാട്ടിലെ വൈത്തിരി ആണ് ആഷയുടെ സ്വന്തം സ്ഥലം.ഭർത്താവ് മനോജ് ആഷയുടെ നേട്ടങ്ങൾക്ക് എന്നും ഒപ്പമുണ്ട്. കൂടെ ഒരു പറ്റം നല്ല സുഹൃത്തുക്കളും. മനോജ് ദുബൈയിൽ അൽ മുല്ല ഗ്രൂപ്പിന്റെ എച്ച്. ആർ. മാനേജറാണ്. മകൻ ഇഷാൻ ആദിത്യ ഏഴാം ക്ലാസിൽ പഠിക്കുന്നു. മകൾ നേവ ആഷിയ ഒന്നാം ക്ലാസിലും.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സൗദി അറേബ്യയില്‍ വാഹനാപകടം: മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു

അവധിക്ക്  നാട്ടിൽ പോയപ്പോൾ  കോവിഡ് ബാധിച്ചു വിടവാങ്ങിയ ഷെഫീഖ് കുരീപ്പുഴയുടെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

12 മുതല്‍ 15 വയസ് പ്രായമുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന് യുഎഇ അംഗീകാരം നല്‍കി

വാക്സിന്‍ വിതരണത്തില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കുക'

കെ.പി.എ. ബഹ്‌റൈൻ ഈദ് സംഗമം സംഘടിപ്പിച്ചു

നിയമക്കുരുക്കിൽപെട്ട അസം സ്വദേശിനി  നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി

കെ.ആർ ഗൗരിയമ്മ, മാടമ്പ് കുഞ്ഞിക്കുട്ടൻ, ഡെന്നീസ് ജോസഫ് എന്നിവരുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി അനുശോചിച്ചു

മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ മരിച്ചു

പാലക്കാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ഓക്സിജനുമായി ഇന്ത്യയിലേക്ക് യുദ്ധക്കപ്പലുകള്‍ പുറപ്പെട്ടു

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയദിനം നവയുഗം സമുചിതമായി ആഘോഷിച്ചു

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റിലെ റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറിമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ചനടത്തി

സാരഥി കുവൈറ്റ് കോവിഡ് ആരോഗ്യ വെബിനാര്‍ മേയ് 8 ന്

ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം  മെത്രാപ്പൊലീത്തയുടെ വേർപാടിൽ മസ്കറ്റ് പ്രവാസികൾ അനുശോചനം രേഖപ്പെടുത്തി

മെയ് 7 വെള്ളിയാഴ്ചയിലെ എല്‍ഡിഎഫ് വിജയദിനത്തില്‍ പ്രവാസികളും പങ്കാളികളാവുക: നവയുഗം

കുവൈറ്റില്‍ അഞ്ചുദിവസം അവധി പ്രഖ്യാപിച്ചു

സാരഥി കുവൈറ്റ് ഗുരുകുലം പ്രവേശനോത്സവം സംഘടിപ്പിച്ചു.

ജനപക്ഷ രാഷ്ട്രീയത്തിന്റെ വിജയം : ജിദ്ദ നവോദയ

പ്രവാസിക്ക്  കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ

ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പി എം നജീബിന്റെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്ര നിയന്ത്രണം അനിശ്ചിതകാലത്തേക്ക് നീട്ടി

പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതിലുള്ള കാലാവധി ദീര്‍ഘിപ്പിച്ചു

മോഡേണ വാക്‌സിന് അംഗീകാരം അവസാന ഘട്ടത്തില്‍

നല്ല ഭരണത്തിന് ജനങ്ങൾ നൽകിയ സമ്മാനമാണ് ഇടതുമുന്നണിയുടെ ചരിത്രവിജയം: നവയുഗം

മെയ്‌ദിനത്തിൽ  ലാൽ കെയേഴ്‌സ് ലേബർക്യാമ്പിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു 

കെ.പി.എ സ്നേഹസ്പർശം മൂന്നാം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

വെണ്ണികുളം സ്വദേശി സൗദി അറേബ്യയിൽ ജിദ്ദയിൽ നിര്യാതനായി

നവയുഗവും സാമൂഹ്യപ്രവർത്തകരും തുണച്ചു; തെരുവിൽ അലഞ്ഞ വീട്ടുജോലിക്കാരി നാട്ടിലേക്ക് മടങ്ങി

View More