ഇന്ത്യയില്‍ നിന്നുമെത്തുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ; ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും

Published on 04 May, 2021
ഇന്ത്യയില്‍ നിന്നുമെത്തുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ; ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും

സിഡ്‌നി: ഇന്ത്യയില്‍ നിന്നും മടങ്ങിയെത്തുന്ന സ്വന്തം പൗരന്മാര്‍ക്ക് താല്‍കാലിക വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ. വിലക്ക് ലംഘിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ തടവും കനത്ത പിഴയും നല്‍കേണ്ടിവരും. 51,000 ഡോളര്‍ വരെയാണ് പിഴ ചുമത്തുക. ക്വാറന്റൈനില്‍ കഴിയാതെ മറ്റു രാജ്യങ്ങള്‍ വഴി ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കുന്നവര്‍ക്കാണ് വിലക്ക് ബാധിക്കുക.

വിലക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. മെയ് മൂന്നിന് ഓസ്‌ട്രേലിയയില്‍ എത്തുന്നതിന് 14 ദിവസം ഇന്ത്യയില്‍ തങ്ങിയ ആര്‍ക്കും രാജ്യത്തേക്ക് പ്രവേശനമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ആദ്യമായാണ് സ്വന്തം രാജ്യത്തേക്ക് പൗരന്‍മാര്‍ തിരികെ വരുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന രീതിയിലുള്ള തീരുമാനം ഓസ്‌ട്രേലിയ കൈക്കൊള്ളുന്നത്. ഈ ആഴ്ച ആദ്യം ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും ഓസ്ട്രേലിയ വിലക്കേര്‍പ്പെടുത്തിയിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക