ദേശീയ അഖണ്ഡ ജപമാല യജ്ഞത്തില്‍ പങ്കാളിയാകാന്‍ ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയും

Published on 30 May, 2021
ദേശീയ അഖണ്ഡ ജപമാല യജ്ഞത്തില്‍ പങ്കാളിയാകാന്‍ ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയും

ലണ്ടന്‍: ഔര്‍ ലേഡി ഓഫ് വാല്‍സിംഗ്ഹാം ബസ്ലിക്കയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ദേശീയ ജപമാലയജ്ഞത്തില്‍ ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയും പങ്കുചേരുന്നു. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലെ രൂപതകള്‍ ഒരുമിക്കുന്ന അഖണ്ഡ ജപമാല യജ്ഞത്തിലാണ് സീറോ മലബാര്‍ വിശ്വാസികളും പങ്കുചേതന്നത്. 2021 മെയ് 30 ഞായറാഴ്ച രാവിലെ ഒന്പത് മുതല്‍ രാത്രി ഒന്പതു വരെ നടത്തപ്പെടുന്ന ദേശീയ രൂപത ജപമാല റിലേ റാലിയുടെ ഭാഗമായി വൈകിട്ട് എട്ടു മുതല്‍ ഒന്പതു വരെയാണ് ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍രൂപത പങ്കുചേരുന്നത്.

പ്രതിസന്ധികളില്‍ ഉഴലുന്ന ലോകത്തിന് ആശ്വാസവും പ്രതീക്ഷയുമായി നിലകൊള്ളുന്ന പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം അപേക്ഷിച്ച് ഒരു രാജ്യം മുഴുവനായി ഒന്നുചേരുന്ന ഈ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ ഏവരും പങ്കുചേരണമെന്ന് രുപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. രൂപതയുടെ നിശ്ചയിക്കപ്പെട്ടിട്ടുള്ള സമയമായ വൈകിട്ട് 8 മണി മുതല്‍ 9 മണി വരെ പ്രെസ്റ്റണ്‍ കത്തീഡ്രലില്‍ നിന്നും CSMEGB യൂട്യൂബ് ചാനലിലൂടെ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കുമെന്നും രൂപതാകേന്ദ്രത്തില്‍ നിന്നും അറിയിച്ചു.

ലിങ്ക്: https://youtu.be/afd-ROFN0ow

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക