ഓക്‌സ്ഫഡ് കോളജിലെ പൊതുമുറിയില്‍നിന്ന് രാജ്ഞിയുടെ ചിത്രം നീക്കാന്‍ വോട്ടെടുപ്പ്

Published on 09 June, 2021
ഓക്‌സ്ഫഡ് കോളജിലെ പൊതുമുറിയില്‍നിന്ന് രാജ്ഞിയുടെ ചിത്രം നീക്കാന്‍ വോട്ടെടുപ്പ്


ലണ്ടന്‍: ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ കോളജില്‍നിന്ന് എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം എടുത്തു മാറ്റാന്‍ വിദ്യാര്‍ഥികള്‍ വോട്ട് ചെയ്തു. കോളനിവാഴ്ചയുടെ പ്രതീകമാണ് രാജ്ഞിയുടെ ചിത്രമെന്ന് മഗ്ദലീന്‍ കോളജ് മിഡില്‍ കോമണ്‍ റൂം അംഗങ്ങള്‍ മുദ്രകുത്തി.

അതിഥികളും മറ്റും എത്തുന്ന പൊതുമുറി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായും ചില വിദ്യാര്‍ഥികള്‍ക്ക് ഈ ചിത്രം കോളനിഭരണകാലത്തെ ഓര്‍മപ്പെടുത്തുന്നു എന്നതിനാലുമാണ് വോട്ടെടുപ്പു വേണ്ടിവന്നതെന്ന് എംസിആര്‍ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. പത്തുപേര്‍ ചിത്രം നീക്കണമെന്നും രണ്ടുപേര്‍ നീക്കരുതെന്നും വോട്ട് ചെയ്തു. എന്നാല്‍, ഈ നീക്കത്തെ ശുദ്ധ അസംബന്ധമെന്നാണ് എഡ്യൂക്കേഷന്‍ സെക്രട്ടറി ഗാവിന്‍ വില്യംസണ്‍ വിശേഷിപ്പിച്ചത്.

കുട്ടികള്‍ കോളജിനെ പ്രതിനിധീകരിക്കുന്നവരല്ലെന്നും അവരുടെ സ്വതന്ത്ര അഭിപ്രായത്തെയും രാഷ്ട്രീയ വാദത്തെയും അംഗീകരിക്കുന്നുവെന്നുമായിരുന്നു മഗ്ദലീന്‍ കോളജ് പ്രസിഡന്റ് ബാരിസ്റ്റര്‍ ദിന റോസിന്റെ പ്രതികരണം. 2013ലാണ് രാജ്ഞിയുടെ പഴയകാല ചിത്രം കോളജിലെ കോമണ്‍ റൂമില്‍ സ്ഥാപിച്ചത്. 1952ല്‍ പകര്‍ത്തിയ ചിത്രമാണിത്.മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക