ഓസ്‌ട്രേലിയന്‍ വോളിബോളില്‍ ടീമില്‍ മലയാളി സാന്നിധ്യം

Published on 10 June, 2021
ഓസ്‌ട്രേലിയന്‍ വോളിബോളില്‍ ടീമില്‍ മലയാളി സാന്നിധ്യം

കാന്‍ബറ: ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് അഭിമാനമായി അണ്ടര്‍ 19 സ്റ്റേറ്റ് വോളിബോള്‍ ടീമില്‍ സെലക്ഷന്‍ നേടിയിരിക്കുകയാണ് അലന്‍ വില്‍സെന്റ് എന്ന കൊച്ചു മിടുക്കന്‍. ഈ വരുന്ന ഓഗസ്റ്റില്‍ 16 വയസ് പൂര്‍ത്തീകരിക്കാന്‍ നില്‍ക്കെയാണ് അലന്‍ അണ്ടര്‍ 19 ടീമില്‍ ഇടം നേടിയിരിക്കുന്നത്.

സ്വന്തം പിതാവിനും കൂട്ടുകാര്‍ക്കുമൊപ്പം വോളിബോള്‍ കളിയിലേക്ക് കടന്നു വന്ന അലന്‍ മലയാളി ക്ലബായ കാന്‍ബെറ സ്‌ട്രൈക്കേഴ്‌സിലൂടെയാണ് ഈ അഭിമാന നേട്ടം കൈവരിച്ചിരിക്കുന്നത്.

ഇന്ത്യന്‍ വോളിബോള്‍ താരങ്ങളായ വിപിന്‍ എം. ജോര്‍ജ്, കിഷോര്‍ കുമാര്‍ എന്നിവര്‍ 2018 ല്‍ കാന്‍ബറയില്‍ കളിക്കാന്‍ വന്നതും അവരുടെ പ്രോത്സാഹനവുമാണ് അലന് വോളിബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ പ്രചോദനമായത്.

കാന്‍ബറയില്‍ താമസിക്കുന്ന കോഴിക്കോട് തോട്ടുമുക്കം സ്വദേശി മങ്ങാട്ടില്‍ വിന്‍സന്റ് ജേക്കബ്, ജൂഡിറ്റ് ഫെര്‍ണണ്ടസ് ദന്പതികളുടെ മകനാണ് മൂന്നു മക്കളില്‍ മൂത്തമകനാണ് അലന്‍. ഈയൊരു നേട്ടം മറ്റു മലയാളി കുട്ടികള്‍ക്കും വലിയ പ്രചോദനമാണ് നല്‍കുന്നത്.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക