ഒരു രൂപയ്ക്ക് ആംബുലന്‍സ് സര്‍വീസ് ഒഐസിസി സഹായധനം കൈമാറി

Published on 23 June, 2021
 ഒരു രൂപയ്ക്ക് ആംബുലന്‍സ് സര്‍വീസ് ഒഐസിസി സഹായധനം കൈമാറി


ജിദ്ദ : യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി നിരത്തിലിറക്കിയ ഒരു രൂപയ്ക്ക് ആംബുലന്‍സ് സര്‍വീസിലേക്ക് ജിദ്ദ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി സമാഹരിച്ച സംഭാവന പത്തനംതിട്ട വെട്ടിപ്പുറത്തുള്ള പെന്റയില്‍ ഒഐസിസി ജില്ലാ സെക്രട്ടറി പ്രണവം ഉണ്ണികൃഷ്ണന്‍ കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമലയ്ക്ക് കൈമാറി.

യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ഈ ആംബുലന്‍സ് സര്‍വീസിലേക്ക് യാതൊരു മടിയും കൂടാതെ സഹായം നല്‍കിയ ജിദ്ദയിലെ പത്തനംതിട്ട ഒഐസിസിയുടെ എല്ലാ പ്രവര്‍ത്തക്കും, കൂടാതെ നല്ല മനസിന്റെ ഉടമകള്‍ക്കും ജില്ലാ പ്രസിഡന്റ് അനില്‍ കുമാര്‍ പത്തനംതിട്ടയ്ക്ക് അയച്ച സന്ദേശത്തില്‍ അനീഷ് വരിക്കണ്ണമല നന്ദി അറിയിച്ചു. ജില്ലയിയില്‍ ഈ കോവിഡ് കാലത്ത് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ മാതൃതപരമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ചടങ്ങില്‍ യുത്ത് കോണ്‍ഗ്രസ് ആറ·ുള നിയോജക മണ്ഡലം പ്രസിഡന്റ് അഫ്‌സല്‍ വി ഷേക്, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി അജിത് മണ്ണില്‍, ഒഐസിസി ജില്ലാ സെക്രട്ടറി ബാബുകുട്ടികുരിക്കട്ടില്‍, ജിദ്ദ ഒഐസിസി ശബരിമല സേവനകേന്ദ്ര കോര്‍ഡിനേറ്റര്‍ അശോക് കുമാര്‍ മൈലപ്ര കൂടാതെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. അലി തേക്കുതോട്, സന്തോഷ് പൊടിയന്‍, സൈമണ്‍ വറുഗീസ് സഹായധനം നല്‍കുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തി. പരിപാടിയുടെ നടത്തിപ്പിന് ജിദ്ദയില്‍ നടന്ന ഓണ്‍ലൈന് മീറ്റിംഗില്‍ ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍ പത്തനംതിട്ട അധ്യക്ഷനായിരുന്നു. കെടിഎ മുനീര്‍,സക്കീര്‍ഹുസൈന്‍ ഇടവണ്ണ , അലിതേക്കുതോട്,നൌഷാദ് അടൂര്‍ , ശ്രീജിത്ത് കണ്ണൂര്‍, മനോജ് മാത്യു അടൂര്‍ , വിലാസ് അടൂര്‍, അയൂബ്ഖാന്‍ പന്തളം, സിയാദ് പടുതോട് , വറുഗീസ് ഡാനിയല്‍, ജോസ് മാത്യുപുല്ലാട് ,റാഫിചിറ്റാര്‍, നവാസ് റാവുത്തര്‍ചിറ്റാര്‍, വറുഗീസ് സാമുവല്‍, ഷറഫ് പത്തനംതിട്ട, അയൂബ് താന്നിമൂട്ടില്‍, സൈമണ്‍ വറുഗീസ് , ഷിജോയ് പി ജോസഫ്, എബി ചെറിയാന്‍ മാത്തൂര്‍ ,സജി ജോര്‍ജ് കുറുങ്ങട്ടു , സുജൂരാജു, ജോബി ടി ബേബി ,ജോര്‍ജ്ജ് വറുഗീസ് , മുനീര്‍ പത്തനംതിട്ട, ജോസഫ് നേടിയവിള, ഹയദര്‍നിരണം, ബിനു ദിവാകരന്‍ , സാബു ഇടിക്കുള അടൂര്‍,ജിജു ശങ്കരത്തില്‍, ബൈജു മത്തായി, ഓമനകുട്ടന്‍ പത്തനംതിട്ട തുടങ്ങിയവര്‍ പങ്കെടുത്തു.


റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂര്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക