Gulf

മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം; പ്രസുദേന്തിവാഴ്ചയിലും കൊടിയേറ്റിലും വിശ്വാസികള്‍ പങ്കാളികളായി

Published

on



മാഞ്ചസ്റ്റര്‍: യുകെയിലെ മലയാറ്റൂര്‍ എന്ന് പ്രശസ്തമായ മാഞ്ചസ്റ്ററില്‍ ദുക്‌റാന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഭക്തി നിര്‍ഭരമായ തുടക്കം. പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് നിര്‍ഭരമായ അന്തരീക്ഷത്തില്‍ ഷ്രൂഷ്ബറി രൂപതാ വികാരി ജനറല്‍ഫാ. മൈക്കിള്‍ ഗാനന്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊടിയേറ്റ് നിര്‍വഹിച്ചതോടെ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുനടക്കുന്ന തിരുനാള്‍ ആഘോഷങ്ങളില്‍ ഇന്നലെയും ഒട്ടേറെ വിശ്വാസികള്‍ പങ്കാളികളായി. വൈകുന്നേരം കൃത്യം നാലിന് തന്നെ ഗില്‍ഡ് റൂമില്‍ നിന്നും പ്രസുദേന്തിമാരും വൈദീകരും പ്രദക്ഷിണമായി എത്തിയതിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് അഞ്ചാനിക്കല്‍ ഏവരെയും തിരുനാള്‍ ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്തു. പ്രാര്‍ഥനാ ശുശ്രൂഷകളെ തുടര്‍ന്ന് ഷ്രൂഷ്ബറി രൂപതാ വികാരി ജനറല്‍ ഫാ. മൈക്കിള്‍ ഗാനന്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊടിയേറ്റ് നിര്‍വഹിച്ചു. ഇതേ തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയു ദിവ്യബലിയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടന്നു. ഫാ. മൈക്കിള്‍ ഗാനന്‍ ദിവ്യബലിയില്‍ മുഖ്യ കാര്‍മ്മികന്‍ ആയപ്പോള്‍, സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. നിക്ക് കെണ്‍, മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് അഞ്ചാനിക്കല്‍ എന്നിവര്‍ സഹകാര്‍മികരായി.

തിരുനാളിന് ഒരുക്കമായി ശനിയാഴ്ച ഫാമിലി യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടന്ന ചെയിന്‍ പ്രയറുകളും, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സിസ്റ്റര്‍ ആന്‍ മരിയ നേതൃത്വം നല്‍കിയ ആത്മീയ ഒരുക്ക പ്രഭാഷണവും ഏറെ ഭക്തി നിര്‍ഭരമായി നടന്നു. മാഞ്ചസ്റ്റര്‍ മിഷനിലെ ഒട്ടേറെ കുടുംബങ്ങള്‍ സൂമിലൂടെ പ്രാര്‍ഥനാ ശുശ്രൂഷകളില്‍ പങ്കാളികളായി.

തിങ്കളാഴ്ച വൈകുന്നേരം 5.30ന് നടക്കുന്ന ദിവ്യബലിയിലും, നൊവേനക്കും നിയുക്ത ഹോളിഫാമിലി മിഷന്‍ ഡയറക്ടര്‍ ഫാ. വിന്‍സെന്റ് ചിറ്റിലപ്പള്ളി നേതൃത്വം നല്‍കും.

29 ചൊവ്വാഴ്ച വൈകുന്നേരം 6ന് സീറോ മലങ്കര ക്രമത്തില്‍ നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും മാഞ്ചസ്റ്റര്‍ സിറോ മലങ്കര ചാപ്ലിന്‍ ഫാ. രഞ്ജിത് മഠത്തിറന്പില്‍ കാര്‍മ്മികത്വം വഹിക്കും.

30 തിയതി ബുധനാഴ്ച വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിയിലും നൊവേനയിലും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുര മുഖ്യ കാര്‍മ്മികനാകും.

ജൂലൈ ഒന്നാം തിയതി വ്യാഴാഴ്ച വൈകുന്നേരം ആറിന് ദിവ്യബലിക്കും നൊവേനക്കും പ്രിസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തിഡ്രല്‍ വികാരി ഫാ. ബാബു പുത്തന്‍പുരക്കല്‍ മുഖ്യ കാര്‍മ്മികനാകും.


ജൂലൈ രണ്ടാം തിയതി വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വികാരി ജനറല്‍ ഫാ.ആന്റണി ചുണ്ടലിക്കാട്ട് മുഖ്യ കമ്മികത്വം വഹിക്കും.

പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ മൂന്നാം തിയതി ശനിയാഴ്ച രാവിലെ പത്തിന് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍.ജോസഫ് ശ്രാന്പിക്കല്‍ തിരുന്നാള്‍ കുര്‍ബാനയില്‍ മുഖ്യ കര്‍മ്മികന്‍ ആകുന്‌പോള്‍, ഒട്ടേറെ വൈദീകര്‍ സഹ കാര്‍മ്മികരാകും. ദിവ്യബലി മധ്യേ മാഞ്ചസ്റ്റര്‍ മിഷനിലെ പതിനൊന്നു കുട്ടികള്‍ ആദ്യമായി ഈശോയെ സ്വീകരിക്കുന്‌പോള്‍ അത് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിറവേകും .ഇതേതുടര്‍ന്ന് മറ്റു തിരുനാള്‍ തിരുകര്‍മ്മങ്ങളും, ലദീഞ്ഞും വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടക്കും. കോവിഡ് പ്രോട്ടോകോള്‍ നിലനിക്കുന്നതിനാല്‍ ഇക്കുറി തിരുന്നാള്‍ പ്രദക്ഷിണവും, മറ്റു കലാപരിപാടികളും ഒഴിവാക്കിയിരിക്കുകയാണ്.

സാമൂഹിക അകലം പൂര്‍ണമായും പാലിക്കുന്നതിനാല്‍ മുഴുവന്‍ ആളുകളെയും പള്ളിയില്‍ ഉള്‍ക്കൊള്ളുവാന്‍ സാധിക്കാത്തതിനാല്‍ മാഞ്ചസ്റ്റര്‍ മിഷന്റെ ഫേസ്ബുക്ക് പേജിലൂടെയും,സെന്റ് ആന്റണീസ് പള്ളിയുടെ വെബ്‌സയിറ്റിലൂടെയും വിശ്വാസികള്‍ തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കാളികളാവണമെന്ന് മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു.

ജൂലൈ 4 ഞാറാഴ്ച വൈകുന്നേരം 3.30 ന് നടക്കുന്ന താങ്ക്‌സ് ഗിവിംഗില്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ മുഖ്യ കാര്‍മ്മികനാവും. ഇതേത്തുര്‍ന്നാവും തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുക.

ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോസായുടെയും സംയുക്ത തിരുനാള്‍ ആഘോഷങ്ങളാണ് നടന്നു വരുന്നത്. തിരുനാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍, കൈക്കാര·ാരായ അലക്‌സ് വര്‍ഗീസ്, ചെറിയാന്‍ മാത്യു, ജിസ്‌മോന്‍ ജോര്‍ജ്, ജോജി ജോസഫ് , ജോസ് വരിക്കയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

യുകെയില്‍ ആദ്യമായി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററില്‍ ആയിരുന്നു. അന്നുമുതല്‍ എല്ലാ വര്‍ഷങ്ങളിലും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചകളിലാണ് മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍ അത്യാഘോഷപൂര്‍വം കൊണ്ടാടി വരുന്നത്.

റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സ്വിറ്റ്സര്‍ലന്‍ഡ് മലയാളികളുടെ കൂട്ടായ്മയായ കൈരളി പ്രോഗ്രസീവ് ഫോറം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി

അയര്‍ലന്‍ഡ് മാതൃവേദിക്ക് നാഷണല്‍ അഡ്‌ഹോക് എക്‌സിക്യൂട്ടീവ് കമ്മിറ്റി

ഇന്ത്യക്കാരുടെ റിയല്‍ എസ്റ്റേറ്റ് ആസ്തി, ബാങ്ക് അക്കൗണ്ട് വിവരം ഈ മാസം സ്വിറ്റ്‌സര്‍ലന്‍ഡ് കൈമാറും

കുടിയേറ്റക്കാരില്‍ കണ്ണുംനട്ട് ജര്‍മനി; പ്രതിവര്‍ഷം വേണ്ടത് നാലു ലക്ഷത്തോളം തൊഴിലാളികളെ

എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ഥാടനം ഒക്ടോബര്‍ രണ്ടിന്

യുക്മ 'ഓണവസന്തം:2021' സെപ്റ്റംബര്‍ 26 ന്

ബോള്‍ട്ടണ്‍ സെന്റ് ആന്‍സ് പ്രൊപ്പോസ്ഡ് മിഷനില്‍ കന്യാമറിയത്തിന്റെ ജനന തിരുനാള്‍

അയര്‍ക്കുന്നം-മറ്റക്കര സംഗമം പ്രൗഢോജ്ജ്വലം

ഞായറാഴ്ച സംഗീതമയമാക്കാന്‍ പത്തു കുട്ടികള്‍ എത്തുന്നു

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ സിഎസ്എസ്എയുടെ പുതിയ സബ്കമ്മറ്റി രൂപീകൃതമായി

വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ ചര്‍ച്ചിന് പുതിയ അല്‍മായ നേതൃത്വം

ചേന്നാട് സ്വദേശി ആഴാത്ത് ഷാജി മാത്യൂസ് ഓസ്ട്രിയയില്‍ നിര്യാതനായി

ഏലിക്കുട്ടി ജോസഫ് നിര്യാതയായി

ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം വര്‍ണാഭമായി കൊണ്ടാടി

സമീക്ഷ പൂള്‍ ബ്രാഞ്ചിന് പുതു നേതൃത്വം

അഫ്ഗാനില്‍ ഒരു കോടി കുട്ടികള്‍ക്ക് സഹായം ആവശ്യമുള്ളതായി യൂനിസെഫ്

പതിനൊന്നാമത് കനേഡിയന്‍ നെഹ്‌റു ട്രോഫി മത്സരം സമാപിച്ചു; ഗ്ലാഡിറ്റേഴ്‌സ് ചുണ്ടന് ഒന്നാംസ്ഥാനം

ലീബെ സംഗീത ആല്‍ബം റീലീസ് ചെയ്തു

ജര്‍മനിയുടെ കാബൂള്‍ ഒഴിപ്പിക്കല്‍ എത്രയും വേഗം അവസാനിപ്പിക്കുമെന്ന് മെര്‍ക്കല്‍

യുകെയിലെ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ഒക്ടോബര്‍ 15,16,17 തീയതികളില്‍

അയര്‍ലന്‍ഡില്‍ പീസ് കമ്മീഷണറായി മലയാളിയായ ജിനിഷ് രാജനെ നിയമിച്ചു

ജര്‍മനിയില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഓണാഘോഷം ഓഗസ്റ്റ് 20 ന്

'തുയിലുണര്‍ത്തും' തരംഗമായി ഓണപ്പാട്ട് മനം നിറയ്ക്കും

സമീക്ഷ യുകെയുടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചു

സെപ്റ്റംബര്‍മാസ രണ്ടാം കണ്‍വന്‍ഷനായി ബര്‍മിംഗ്ഹാം ബെഥേല്‍ സെന്റര്‍ ഒരുങ്ങുന്നു

കൊച്ചി ലണ്ടന്‍ വിമാനസര്‍വീസ് ആഴ്ചയില്‍ മൂന്നു ദിവസമാക്കി

അയര്‍ലന്‍ഡില്‍ പിതൃവേദി നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍വന്നു

യുവധാര മാള്‍ട്ടയ്ക്ക് പുതു നേതൃത്വം

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍

എ ലെവല്‍ പരിക്ഷയില്‍ അഭിമാന നേട്ടം കൈവരിച്ച് മലയാളി വിദ്യാര്‍ഥി

View More