fomaa

ഫോമ നേതാക്കൾ കേന്ദ്രമന്ത്രി മുരളീധരനെ സന്ദർശിച്ചു 

Published

on

ന്യു യോർക്ക്:  കോവിഡ്  കാലത്തും, അതിനുമുമ്പും ഫോമാ നടത്തിയ ജനസേവന പദ്ധതികളും കാരുണ്യ പ്രവർത്തനങ്ങളും ഫോമയെ മറ്റു സംഘടനകളിൽ നിന്നും വേറിട്ട് നിർത്തുന്നുവെന്നു കേന്ദ്ര മന്ത്രി ശ്രീ വി. മുരളീധരൻ.  

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായി ന്യു യോർക്കിൽ എത്തിയതായിരുന്നു വിദേശ സഹമന്ത്രി കൂടിയായ മുരളീധരൻ 

ഹോമ ഭാരവാഹികൾ കേന്ദ്രമന്ത്രി ശ്രീ മുരളീധരനുമായി ന്യൂയോർക്കിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഫോമയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചത്.  കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ ലോക്ഡൗണിൽ  പെട്ടുപോയവരെ കേരളത്തിൽ എത്തിക്കാൻ ഫോമാ നടത്തിയ ശ്രമങ്ങളുടെ ഫലമായി പ്രത്യേകളെ വിമാന സർവീസുകൾ ആരംഭിച്ചതും, ഇന്ത്യൻ കോൺസുലേറ്റുകൾ വഴി എമർജൻസി ക്വാട്ടയിൽ സീറ്റുകൾ അനുവദിച്ചതും അദ്ദേഹം ഓർമ്മിച്ചു. കേരളത്തിൽ പെട്ടുപോയവരെ അമേരിക്കയിൽ എത്തിക്കാൻ ഫോമാ കോൺസുലേറ്റുകൾ വഴി നടത്തിയ ഇടപെടലുകൾ നിരവധി പേർക്ക് നാട്ടിൽ നിന്നും അമേരിക്കയിൽ തിരിച്ചെത്താൻ കഴിഞ്ഞതും ഫോമയുടെ ശ്രമഫലമായിട്ടാണ്.

 ഇന്ത്യയിലും  അമേരിക്കയിലുമായി ഫോമാ നടത്തുന്ന കാരുണ്യ പദ്ധതികൾ ഇന്ത്യൻ കോൺസുലേറ്റുകൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഫോമയുടെ നിസ്വാർത്ഥ സേവന പാത മറ്റു സംഘടനകൾക്ക് മാതൃകയാണ്.

പ്രളയകാലത്ത് കേരളത്തിൽ വീട് വെച്ച് നൽകിയതും അദ്ദേഹം പരാമർശിച്ചു. ഈ വർഷകാലത്ത് കടൽ ക്ഷോഭം മൂലം കൂടുതൽ നാശങ്ങൾ നേരിട്ട ചെല്ലാനം, പൊഴിയൂർ, ആലപ്പുഴ തീരദേശ ഗ്രാമങ്ങളിൽ ഫോമയുടെ പ്രവർത്തനങ്ങൾ എത്തിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 

അമേരിക്കയിലും കേരളത്തിലുമായി നടത്തുന്ന ഫോമയുടെ കൺവെൻഷനിൽ പങ്കെടുക്കാൻ 
ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ്  അദ്ദേഹത്തെ ക്ഷണിക്കുകയും അദ്ദേഹം വരാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, മുൻ സെക്രട്ടറി ജിബി തോമസ്, മുൻ ട്രഷറർ, ഷിനു ജോസഫ്, ഫോമാ പി.ആർ.ഓ സലിം അയിഷ,  ഡോക്ടർ ജേക്കബ് തോമസ് എന്നിവർ പങ്കെടുത്തു.

Facebook Comments

Comments

  1. Thankappan

    2021-07-12 14:19:52

    Normally such comments are not published by emalayalee...😄😄😄😄

  2. ഒരു ഫോമാ മെമ്പർ , പ്രിയ ഫോമാ നേതാമാരെ, കുറച്ചു കാര്യങ്ങൾ പറയട്ടെ? ജനാധിപത്യം ആണെന്നാണല്ലോ വെപ്പ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ എനിക്കെതിരെ അച്ചടക്ക നടപടിയെടുത്ത് എന്നെ പുറംതള്ളി ആക്കരുത്. ഈ മന്ത്രി മാരുടെ കൂടെ നിന്ന് ഫോട്ടോ എടുത്തത് എന്ത് പ്രയോജനം? അവരോടു ചോദ്യങ്ങൾ ചോദിക്കുക. പെട്രോളിന് എന്താണ് ദിനവും അവിടെ വില കൂടുന്നത് എന്ന് ചോദിക്കുക? കുഴൽ പണം ഏർപ്പാട് എന്തായി എന്ന് ചോദിക്കുക? keetex സാബുവിനെ പീഡിപ്പിച്ച കെട്ടുകെട്ടിച്ചത് ശരിയായില്ല എന്ന് ഈ ബിജെപി മന്ത്രിയോട് കൂടെ പറയുക. അ റാഫേൽ വിമാന അഴിമതിയെപ്പറ്റി ചോദിക്കുക? പത്ര മാധ്യമ സ്വാതന്ത്ര്യത്തിന് മേൽ കൈ വെക്കുന്നതിനെപ്പറ്റി ചോദിക്കുക? ഫാദർ സ്റ്റാൻ സാമി എന്ന സാമൂഹ്യപ്രവർത്തകൻ ബിജെപി ഗവൺമെൻറിൻറെ പീഡനമേറ്റ് ജയിലിൽ അന്ത്യശ്വാസം വലിച്ചു അതെ മാതിരി എത്രയെത്ര ആളുകൾ ജയിലിൽ കിടന്നു ഒരു കുറ്റവും ചെയ്യാത്തവർ അവർ നരകിക്കുന്നു ഇതെല്ലാം നേതാക്കന്മാരായ നിങ്ങൾക്ക് ഈ മന്ത്രിമാരെ ഒക്കെ കാണുമ്പോൾ ഒന്ന് ചോദിച്ചു കൂടെ അല്ലാതെ അവരെ ചുമ്മാ ചൊറിഞ്ഞു പൊക്കി കേരളത്തിലും സഹായങ്ങൾ മാത്രം കൈമാറിയാൽ മതിയോ ഫോട്ടോ ഓപ്പർച്യൂണിറ്റി പബ്ലിസിറ്റി മാത്രം മതിയോ? മതിയായി കാര്യങ്ങൾ ചോദിക്കു സാറന്മാരെ ജനാധിപത്യത്തിന് കടക്കൽ കത്തി വയ്ക്കരുത് പറയൂ സാറന്മാരെ. അതു മാതിരി ഫാമായിലും , ഫൊക്കാനയിലും ഒക്കെ ജനാതിപത്യം വരണം World മലയാളിയും ഒക്കെ ജനാധിപത്യഭരണം വരണം. കാര്യം പറയുന്നതുകൊണ്ട് ഈ ന്യൂജേഴ്‌സി ഫോമാകാരനെ പുകച്ചു പുറത്തു ചാടിക്കരുത് . അഥവാ പുറത്തു ചാടിച്ചാലും ഞാൻ വർക്കു ചെതു കഞ്ഞികുടിച്ചു ജീവിക്കും . വേണ്ടിവന്നാൽ മറ്റൊരു ഫോമാ ഫൊക്കാന തട്ടിക്കൂട്ടും.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

അനിയൻ ജോർജിന്റെ മറുപടി

ആരോപണങ്ങൾ: ഫോമയുടെ ഒദ്യോഗിക വിശദീകരണ കുറിപ്പ്

മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ഫോമാ ഒരിക്കലും തയ്യാറല്ല: തോമസ് ടി. ഉമ്മൻ

ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കള്‍ച്ചറല്‍ ഫെസ്റ്റ് 20-22 ഉല്‍ഘാടനത്തില്‍

ഫോമ സാംസ്കാരികോത്സവം: ഇന്നസെന്റ്, ഇന്ദ്രജിത്, ലാല്‍ ജോസ്, ജിബി ജോജു പങ്കെടുക്കും.

ഫോമയുടെ ഓണക്കോടി വിതരണവും ഓണ സദ്യയും കേന്ദ്രമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഞങ്ങൾ  നീതിക്കൊപ്പം നിൽക്കുന്നു: ഫോമാ വനിതാ ഫോറം

ഫോമാ സൗത്ത് ഈസ്‌റ് മേഖലാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് വിജയകരമായി നടന്നു.

ഫോമാ ഹെല്പിങ് ഹാൻഡ്‌സിനു 'മുണ്ടക്കൽ ശേഖര'ന്റെ ഓണ സമ്മാനം

ഫോമ സണ്‍ഷൈന്‍ മേഖല കായിക വിനോദ സമിതിക്ക് രൂപം നല്‍കി

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

ഫോമാ വനിതാ വേദിയുടെ  മയൂഖം മേഖലാ മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്നു

ഫോമാ പൊളിറ്റിക്കൽ ഫോറം ചർച്ച ഇന്ന്; കിറ്റെക്സ് സാബു ജേക്കബ് പങ്കെടുക്കുന്നു 

ഫോമാ യുവജന ഫോറത്തിന്റെ ഐസ്ബ്രേക്കർ ഇവന്റ് ശ്രദ്ധേയമായി

ഫോമാ സാംസ്കാരിക കമ്മറ്റി ചെണ്ടമേള മത്സരവും, തിരുവാതിരകളി മത്സരവും സംഘടിപ്പിക്കുന്നു

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട്  ഹാർട്ട്ഫോഡിൽ  നടക്കും

ഫോമയുടെ പത്തനാപുരം പാര്‍പ്പിട പദ്ധതിക്കുള്ള നിര്‍ദ്ദിഷ്ട സ്ഥലം ഫോമാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു

ഫോമാ യുവജന വിഭാഗം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു

View More