ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

(സലിം ആയിഷ : ഫോമാ പി ആർ ഓ) Published on 19 July, 2021
ഫോമാ ഹെല്പിങ്  ഹാൻഡ് കോട്ടയം ജില്ലയിലെ  രണ്ടു  സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു
വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി കോട്ടയം ജില്ലയിലെ വിവിധ സ്‌കൂളുകളിൽ ഫോമാ ഹെല്പിങ് ഹാന്റിന്റെ നേതൃത്വത്തിൽ സ്മാർട് ഫോണുകൾ വിതരണം ചെയ്തു. 

ഏറ്റുമാനൂർ പഞ്ചായത്തിൽ ടൗൺ യുപി സ്‌കൂളിൽ പത്ത് സ്മാർട്ട് ഫോണുകളും, മാഞ്ഞൂർ പഞ്ചായത്തിലെ കുറുപ്പന്തറ സെന്റ് തോമസ് സ്‌കൂളിൽ അഞ്ചു ഫോണുകളുമാണ് വിതരണം ചെയ്തത്.

കുറുപ്പന്തറ  സെന്റ് തോമസ് സ്കൂളിൽ മഞ്ചൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കോമളവല്ലി രവീന്ദ്രൻ 

സ്‌കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷെർലി ജേക്കബിനു ഫോണുകൾ നൽകി.കെ.സി‌.വൈ‌.എൽ പ്രസിഡന്റ് നിതിൻ ഷാജി പാറച്ചുടലയിലിന്റെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ വെച്ചാണ് ഫോണുകൾ കൈമാറിയത്. 

എറ്റുമനൂർ ടൗൺ യുപി സ്കൂളിൽ നടന്ന ചടങ്ങിൽ  ഫോണുകൾ വിതരണം ചെയ്തത് ഏറ്റുമാനൂർ  കൗൺസിൽ ചെയർ പേഴ്‌സൺ ശ്രീമതി ലൗലി ജോർജ് ആണ്.സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ ബിജുമോൻ പി.കെ, സ്‌കൂൾ മാനേജർ ഫാ. ജോസ് കടവിൽചിരയിൽ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് സംഘടിപ്പിച്ചത് സ്കൂളിലെ അദ്ധ്യാപികയും മികച്ച കമ്മ്യൂണിറ്റി പ്രവർത്തകയുമായ ശ്രീമതി കവിത ജോണി സ്രാമ്പിച്ചിറയാണ്.  

ജുബി &ജോണി ചക്കുങ്കൽ , ജെയിൻ & ജോമി  മാത്യുസ്  കണ്ണച്ചാൻപറമ്പിൽ എന്നിവരാണ് രണ്ടു സ്‌കൂളുകളിലേക്കുമുള്ള  ഫോണുകൾ ഫോമാ ഹെല്പിങ് ഹാന്റിനായി സംഭാവന ചെയ്തത്.  

നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി ഫോണുകൾ സംഭാവന ചെയ്തവർക്ക് ഫോമാ 

ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ ,ഹെല്പിങ് ഹാന്റ് ഭാരവാഹികളായ സാബു ലൂക്കോസ്, ഗിരീഷ് പോറ്റി, ബിജു  ചാക്കോ, ജെയിൻ  മാത്യുസ് കണ്ണച്ചാന്‍പറമ്പില്‍, ഡോ.ജഗതി നായര്‍, നിഷ എറിക്, മാത്യു ചാക്കോ, ജയാ അരവിന്ദ് എന്നിവർ നന്ദി അറിയിച്ചു.
ഫോമാ ഹെല്പിങ്  ഹാൻഡ് കോട്ടയം ജില്ലയിലെ  രണ്ടു  സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തുഫോമാ ഹെല്പിങ്  ഹാൻഡ് കോട്ടയം ജില്ലയിലെ  രണ്ടു  സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക