കുവൈറ്റ് സിറ്റി : കുവൈറ്റ് അംഗീകൃത വാക്സിന് സ്വീകരിച്ച ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ ട്രാന്‍സിറ്റ് രാജ്യങ്ങള്‍ വഴി കുവൈറ്റില്‍ പ്രവേശിക്കാമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ യൂസഫ് സുലൈമാന്‍ അല്‍ ഫൗസാന്‍ വ്യക്തമാക്കി.
ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ഇമ്മ്യൂണ്‍ ആപ്പിലോ കുവൈറ്റ് മൊബൈല്‍ ഐഡിയിലോ ഗ്രീന്‍ കളര്‍ സ്റ്റാറ്റസ് ഉണ്ടായിരിക്കണം. ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, പാകിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് വിമാന സര്‍വീസ് അനുവദിക്കില്ലെന്ന് നേരത്തെ ഡിജിസിഎ അറിയിച്ചിരുന്നു.
അതേസമയം ഇന്ത്യക്കാര്‍ക്ക് മറ്റ് രാജ്യങ്ങളിലൂടെ ട്രാന്‍സിറ്റ് ഫ്ളൈറ്റ് വഴി കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കും. ഇത്തരക്കാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റും സാധുവായ താമസ രേഖയും ഉണ്ടായിരിക്കണം. ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാനം ആരംഭിക്കുന്നതിനെ കുറിച്ച് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നും ഇത് സംബന്ധമായി ഉടന്‍ തീരുമാനമുണ്ടാകുമെന്നും യൂസഫ് സുലൈമാന്‍ അല്‍ ഫൂസാന് പറഞ്ഞു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍