അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പബ്ലിക് റിലേഷന്‍ വിഭാഗം സംഘടിപ്പിച്ച അവെയര്‍ ടോക്ക് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സാന്പത്തിക വിഭാഗം, ഇമിഗ്രേഷന്‍, തൊഴിലും തൊഴില്‍ കോടതിയും തുടങ്ങിയ വിഷയങ്ങളില്‍ ഹമീദ് അലി, മുഹമ്മദ് നൗഫല്‍ നസ്റുല്ല, യാസര്‍ അറഫാത് വാഫി തുടങ്ങിയ വിദഗ്ദ്ധര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കുകയും പൊതു ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ജോലി സംബന്ധവും സാന്പത്തികവുമായ കേസുകളും മറ്റും കൊണ്ട് ബുദ്ധിമുട്ടിയ നിരവധി ആളികള്‍ക്കു വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പരിപാടിയില്‍ നല്കി.
ഇസ്ലാമിക് സെന്റര്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഹമ്മദ് കുട്ടി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പബ്ലിക് റിലേഷന്‍ വിഭാഗം ചെയര്മാന് സലിം നാട്ടിക, ഹാരിസ് ബഖവി, അബ്ദുല്ല നദവി, ഹിദായത്തുള്ള, കാസിം, ശിഹാബ് കരപ്പാത്, സാബിര്‍ മാട്ടൂല്‍, ഷബീര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഷാനവാസ് പുളിക്കല്‍, ഷമീം ബേക്കല്‍, അഡ്വ ഷറഫുദീന്‍, ശിഹാബ് വാടാനപ്പള്ളി, ജലീല്‍ കാര്യാടത്തു, മുനീര്‍ എടയൂര്‍, കബീര്‍ ഹുദവി, മുജീബ് വേങ്ങര എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള