Gulf

യുഎഇയില്‍ മനുഷ്യാവകാശ സമിതിക്കു രൂപം നല്‍കുന്നു

Published

onഅബുദാബി: യുഎഇയില്‍ ദേശീയ മനുഷ്യാവകാശ സമിതിക്ക് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ രൂപം നല്‍കി. അബുദാബി ആസ്ഥാനമായി രൂപീകരിക്കുന്ന സമിതിക്കു മറ്റു എമിറേറ്റുകളിലും ഓഫീസുകള്‍ തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്വതന്ത്ര അധികാരമുള്ള സമിതിയായി മനുഷ്യാവകാശ സമിതിക്കു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഫെഡറല്‍ നിയമമാണ് ഷെയ്ഖ് ഖലീഫ പുറപ്പെടുവിച്ചിരിക്കുന്നത്.

യുഎഇ ഭരണഘടനയും നിയമ സംഹിതകളും അന്താരാഷ്ട്ര നിയമങ്ങളും അനുശാസിക്കുന്ന മനുഷ്യാവകാശങ്ങളും, മൗലിക സ്വാതന്ത്ര്യവും ഉറപ്പു വരുത്തുന്നതിനാണ് യുഎഇ മനുഷ്യാവകാശ സമിതി ലക്ഷ്യമിടുന്നത്. ഇതിനായുള്ള ദേശീയ കര്‍മ്മ പദ്ധതിക്ക് സമിതി രൂപം നല്‍കും.

രാജ്യത്തുടെനീളം നടത്തുന്ന സെമിനാറുകള്‍, സമ്മേളനങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയിലൂടെ മനുഷ്യാവകാശ സംസ്‌ക്കാരം പൊതുജനങ്ങളിലേക്ക് പകര്‍ന്നു നല്‍കും. യുഎഇയുടെ നിയമങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുമായി പൊരുത്തപ്പെടുന്ന വിധത്തിലേക്ക് മാറ്റിയെഴുതും. മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടെത്തുകയും , അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും . മനുഷ്യാവകാശ സമിതിയില്‍ 11 പേരാകും നിയമിതരാകുക . ഇതില്‍ പകുതി പേരും പൂര്‍ണസമയ അംഗങ്ങള്‍ ആയിരിക്കും. മറ്റു രാജ്യങ്ങളില്‍ ഇത്തരം സമിതികള്‍ അവലംബിക്കുന്ന രീതികള്‍ മനസിലാക്കുകയും യുഎഇയില്‍ അവ പിന്തുടരുകയും ചെയ്യും.യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ട്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷാണ് ദേശീയ മനുഷ്യാവകാശ സമിതിയുടെ കര്‍മ്മ രേഖക്ക് രൂപം നല്‍കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ യുഎ ഇയുടെ സ്ഥാനം കൂടുതല്‍ ശക്തമാക്കുന്നതിനൊപ്പം, രാജ്യത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്‌പോള്‍ എടുത്ത തീരുമാനം, മധ്യപൂര്‍വ രാജ്യങ്ങളില്‍ ശ്രദ്ധേയമായ അനുരണനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ് . മനുഷ്യാവകാശ സമിതിയുടെ സ്ഥാപനത്തിലൂടെ, രാജ്യത്തിന്റെ സഹിഷ്ണതയിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ സംസ്‌ക്കാരം കൂടുതല്‍ ശക്തമാകുമെന്ന് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്പീക്കര്‍ സഖര്‍ ഗോബാഷും അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോവിഡ് മുന്നണി പോരാളികൾക്കായി മൊർത്ത്ശ്മൂനി യാക്കാബായ യൂത്ത് അസ്സോസിയേഷൻ്റെ 'ആദരവ് 2021'

നവയുഗത്തിന്റെ ശക്തമായ ഇടപെടൽ: നിയമക്കുരുക്കഴിച്ചു ലിസ്സി നാട്ടിലേയ്ക്ക് മടങ്ങി

വിടവാങ്ങിയത് ബഹുമുഖപ്രതിഭ; നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ നവയുഗം അനുശോചിച്ചു.

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് ദിവാന്‍ അമീരി ഉപദേഷ്ടാവിനെ സന്ദര്‍ശിച്ചു

60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ തൊഴില്‍ വിസ നിരോധനം റദ്ദാക്കി

ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹവുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

കല കുവൈറ്റ് സാംസ്‌കാരികമേളയുടെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

പ്രൊജക്ട് ഖത്തറിലെ കെബിഎഫ് പവലിയന്‍ ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു

പൂര്‍വ വിദ്യാര്‍ഥികള്‍ക്കായി ആറുമാസത്തെ കായിക മല്‍സരങ്ങളുമായി എംഇഎസ് അലൂംനി

പാം ഇന്റര്‍നാഷണലിന്റെ ഓണാഘോഷം നീരദ ശ്യാമളം ഒക്ടോബര്‍ 8 വെള്ളിയാഴ്ച മുതല്‍ .

കോവിഡ് പ്രതിരോധത്തില്‍ ഇളവുകളുമായി അബുദാബി; സ്‌കൂളുകളില്‍ ബ്ലൂ സ്‌കൂള്‍ പദ്ധതി

കല കുവൈറ്റ് 'എന്റെ കൃഷി' കാര്‍ഷിക മത്സരം സംഘടിപ്പിക്കുന്നു

മലയാളി അധ്യാപികയ്ക്ക് അബുദാബി വിദ്യാഭ്യാസവകുപ്പിന്റെ പുരസ്‌കാരം

അലൈന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ കാര്‍ഷിക ശ്രമദാനം

കെഎംഎഫ് കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലില്‍ അല്‍ഹസ്സയില്‍ നിന്നും രണ്ടു പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് അയച്ചു.

ഹസ്സന്‍ കുഞ്ഞിന് യാത്രയയപ്പു നല്‍കി.

കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

കുവൈറ്റില്‍ ട്രാഫിക് സിഗ്‌നലുകളില്‍ വേഗപരിധി നിശ്ചയിച്ചു

ഒമാനിലെ ദീര്‍ഘകാല താമസവിസ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിലൊരാളായി ഡോ. ഷംഷീര്‍ വയലില്‍

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് പ്രതിരോധ മന്ത്രിയെ സന്ദര്‍ശിച്ചു

യുഎഇ - ഇന്ത്യ സെക്ടറില്‍ കൂടുതല്‍ വിമാന സര്‍വീസിന് അനുമതി

കൊല്ലം പ്രവാസി അസോസിയേഷന്‍ മനാമ ഏരിയ ഓണാഘോഷവും സമാപന സമ്മേളനവും സംഘടിപ്പിച്ചു

സേവാദര്‍ശന്‍ കുവൈറ്റ് ഈ വര്‍ഷത്തെ കര്‍മ്മയോഗി പുരസ്‌ക്കാരം മാധ്യമപ്രവര്‍ത്തകന്‍ പി. ശ്രീകുമാറിന്

നിയമക്കുരുക്കിൽപ്പെട്ട രണ്ടു തമിഴ് വനിതകൾ നാടണഞ്ഞു

ഗള്‍ഫ് യാത്രക്കാര്‍ നേരിടേണ്ടിവരുന്ന ദുരിതം വളരെ വലുത്; ന്യായീകരണമില്ലാത്തത് - മുഖ്യമന്ത്രി

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബുദൈയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

വിജയപുരം പ്രവാസി കൂട്ടായ്മ ആഗോള പ്രവാസിദിനം ആഘോഷിച്ചു

ആഗോള പ്രവാസി ദിനാചരണം KRLCC Dubai കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.

ഒ ഐ സി സി കുവൈറ്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സഹായം നല്‍കി.

View More