മരണമില്ലാത്ത 'ഗ്രേറ്റ് ആർട്ടിസ്റ്' (അമേരിക്കൻ തരികിട 194)

Published on 16 September, 2021
മരണമില്ലാത്ത 'ഗ്രേറ്റ് ആർട്ടിസ്റ്' (അമേരിക്കൻ തരികിട 194)
മതേതരം 2021-09-17 11:22:55
മതം പഠിപ്പിക്കാതെ ജീവിതം പഠിപ്പിക്കുന്ന ജപ്പാൻ ജപ്പാനെന്ന് കേൾക്കുമ്പോഴേ ആദ്യം നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് ഇലക്ട്രോണിക്സ് ഉപകരണങ്ങളും, കാറുകളുമാണ്. ഏഷ്യയിലെ ഏറ്റവും സമ്പന്നവും, ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയുമാണ് ജപ്പാൻ. എന്നാൽ അത് മാത്രമല്ല ജപ്പാനിലെ ജനസംഖ്യയിൽ 60% ൽ കൂടുതൽ ആളുകൾ ഒരു മതത്തിലും വിശ്വസിക്കാത്തവരും, മതത്തിൽ താത്പര്യമില്ലാത്തവരുമാണ്. സമാധാന പ്രീയരും, വർഗ്ഗീയത എന്നത് കേട്ട് കേൾവിയില്ലാത്തതുമായ രാജ്യം കൂടിയാണ് ജപ്പാൻ. മത വിശ്വാസങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ടെങ്കിലും മതം തലയ്ക്ക് പിടിക്കാത്ത ഒരു ജനതയാണ് ജപ്പാൻകാർ. മതവിശ്വാസികൾ പോലും മറ്റുള്ളവർക്ക് ശല്യമാകാതെ മത ജീവിതം നയിക്കുന്നു. സെമിറ്റിക് മതങ്ങളെയും, ഹിന്ദു മതത്തെയും അടുപ്പിക്കാത്ത ഒരു രാജ്യം കൂടിയാണ് ജപ്പാൻ. കുട്ടികളെ സ്കൂളിൽ മതപഠനമോ, മത കഥകളോ പഠിപ്പിക്കാൻ പാടില്ല എന്ന് ഭരണഘടനയിൽ പറയുന്നു. പകരം ധാർമികത, നീതി, കഠിനാധ്വാനം, എളിമ എന്നിവയാണ് അവർ കുട്ടികളെ പഠിപ്പിക്കുന്നത്. കുട്ടികൾ തന്നെ അവരവരുടെ ക്ലാസ്സ് റൂമുകൾ വൃത്തിയാക്കുക, അവനവന്റെ പാത്രം കഴുകുക, ശുചിത്വം തുടങ്ങിയവയിൽ നിന്നും തുടങ്ങുന്നു അവരുടെ വിദ്യാഭ്യാസം. എങ്ങനെയാണ് ഒരു രാജ്യത്തെ ഉത്തരവാദിത്വമുള്ള ഒരു പൗരനെ വാർത്തെടുക്കേണ്ടത് എന്ന്‌ നമ്മൾ ജപ്പാൻകാരെ കണ്ടു പഠിക്കണം. നമ്മുടെ നാട്ടിൽ ജനിച്ച് അധികം വൈകാതെ കുട്ടികളെ മത പഠനത്തിലേക്ക് തള്ളി വിടുന്ന കാഴ്ച്ചയാണ് കാണുന്നത്. സർക്കാർ മതങ്ങൾക്കോ, മത സ്ഥാപനങ്ങൾക്കോ ഒരു ആനുകൂല്യം പോലും നൽകില്ല. മതത്തെ സർക്കാർ അകറ്റി നിർത്തുന്നു. നമ്മുടെ രാജ്യത്ത് വോട്ട് ബാങ്ക് ലക്ഷ്യമാക്കി മതപ്രീണനം നടത്തുന്ന രാഷ്ട്രീയ പാർട്ടികളും, സർക്കാരും മതത്തിന്റെ പുറകെ പോകുന്ന കാഴ്ച്ചയാണ് കാണുന്നത്. ആരെയും മത ജീവിതം നയിക്കാൻ നിർബന്ധിക്കാൻ പാടില്ല എന്നും ഭരണഘടനയിൽ തന്നെ വ്യക്തമായി പറയുന്ന രാജ്യമാണ് ജപ്പാൻ. മത തടവുകാരോ മതത്തിന്റെ പേരിൽ കുറ്റ കൃത്യങ്ങളോ ഇല്ലാത്ത ഒരു രാജ്യം കൂടിയാണ് ജപ്പാൻ. അപ്പോൾ തന്നെ മനസ്സിലാക്കാം സർക്കാരും, ജനങ്ങളും മതത്തിന് എത്ര കുറഞ്ഞ പ്രാധാന്യമാണ് കൊടുക്കുന്നത് എന്ന്‌. ക്രൈം റേറ്റ് ഏറ്റവും കുറവുള്ള രാജ്യങ്ങളിൽ മുൻപന്തിയിലാണ് ജപ്പാൻ. കല്യാണത്തിന് മുൻപ് പുരുഷനും, സ്ത്രീയും രക്ത പരിശോധന നടത്തി ചേരുന്ന ഗ്രൂപ്പാണോ, അസുഖങ്ങൾ ഉണ്ടോ എന്നാണ് ജപ്പാൻകാർ ചെയ്യുന്നത് അതേസമയം കല്യാണത്തിന് ജാതകം നോക്കി ജീവിതം പാഴാക്കുന്ന നമ്മൾ ഇത് കണ്ടു പഠിക്കേണ്ടതാണ്. ആയുർദൈർഘ്യത്തിലും ലോകത്ത് മുൻ നിരയിലാണ് ജപ്പാന്റെ സ്ഥാനം. എല്ലാ വർഷവും സെപ്റ്റംബർ മാസത്തെ മൂന്നാമത്തെ തിങ്കളാഴ്ച Respect for the Aged Day ആയി ജപ്പാൻ ആഘോഷിക്കുന്നു. പ്രായമായവരെ ആദരിക്കുന്ന ദിവസമാണ് അന്ന്. ശാസ്ത്ര സാങ്കേതിക വിദ്യക്ക് ഇത്രയും പ്രാധാന്യം കൊടുക്കുന്ന മറ്റൊരു രാജ്യവും കാണില്ല. അണുബോബ് വീണ് തകർന്ന് പുല്ല് പോലും മുളക്കാത്തിടത്തു നിന്നും വൻശക്തിയായി ഉയർന്നത് അവരുടെ കഠിനാധ്വാനം കൊണ്ട് മാത്രമാണ്. മതത്തെ തിരസ്ക്കരിക്കുന്ന കാര്യത്തിലും അവർ മുൻപന്തിയിൽ തന്നെ. മതരഹിത സമൂഹത്തിൽ വർഗ്ഗീയതയും, കുറ്റകൃത്യങ്ങളും കുറവായിരിക്കും എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ജപ്പാൻ. മതേതരം എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പ്രസംഗിച്ചത് കൊണ്ടു കാര്യമില്ല അത് പ്രാവർത്തികമാക്കുകയാണ് വേണ്ടത് അക്കാര്യത്തിൽ ജപ്പാനെ കണ്ട്‌ പഠിക്കണം- chankyan
More Mercy ! 2021-09-17 13:02:17
Thank God for The Truth of Yeshua that brought the needed Light into all the darkness in Shinto errors , the pride and racial contempt , false 'sun god ' and emperor worship .. if not for the heroic sacrifice of those called to shed blood , could have led its aggressive incursion into all adjacent lands making them too to be worker robots and geisha culture and all else ; true - the cup might look rather good on the outside now , yet in need ongoing cleansing in Blood and Tears , just as most of our own lives as well - a little peek on google on social issues in Japan would give an idea as well as what has happened to this country itself from the false religion of secularism that has unleashed the flood waters of evils around us .Love and glory to You Lord , in the sun and stars , in every heart !
മൊബൈൽ പ്രണയം 2021-09-18 09:54:09
#1-മൊബൈൽ പ്രണയം മൊബൈൽ ഫോൺ നിത്യജീവിതത്തിലെ ഒഴിവാക്കാൻ പറ്റാത്ത ഒരു വസ്തുവായി പരിണമിച്ചിട്ട് അധികകാലമൊന്നുമായില്ല. വളരെ ഹ്രസ്വമായ ഒരു കാലയളവുകൊണ്ട് മനുഷ്യമനസ്സിനെ കീഴടക്കിയ ഒന്ന് ലോകചരിത്രത്തിലുണ്ടായിട്ടുണ്ടോ എന്നു ചോദിച്ചാൽ ഉത്തരം ഇല്ല എന്നുതന്നെയായിരിക്കും. കണ്ണും കയ്യും മനസ്സും ശക്തമായിരിക്കുന്ന കാലമത്രയും സന്തോഷത്തോടെ സമയങ്ങൾ തള്ളിനീക്കാൻ പ്രായഭേദമെന്യേ ഏവർക്കും കഴിയുന്നു.എന്നാൽ പ്രായാധിക്യം കൊണ്ടോ ശാരീരിക വൈഷമ്യങ്ങൾ കൊണ്ടോ സ്വന്തമായി ഫോൺ ഉപയോഗിക്കാൻ പറ്റാത്ത നാളുകളിലേക്ക് നമ്മിലോരോരുത്തർ ദിനംപ്രതി എത്തപ്പെടുന്നുണ്ട്.യഥാസമയം ചാർജ്ജ് ചെയ്യാനും വരുന്ന നോട്ടിഫിക്കേഷനെല്ലാം വായിക്കാനും വരുന്ന കോളുകൾക്ക് പ്രതികരിക്കാനും പുതിയപുതിയ അപ്ഡേറ്റുകൾ നോക്കാനും പറ്റാതെ വരുന്ന ദിനങ്ങൾ പലർക്കും ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല... പ്രായമേറിയവരിലെ മൊബൈൽ അഡിക്ഷൻ കുട്ടികളുടേതിനാക്കാൾ ഭയാനകമായിരിക്കും.എന്തിനും ഏതിനും വേറൊരാളെ ആശ്രയിക്കുക (മൊബൈലിന്റെ പരിചരണത്തിന്) രണ്ടുകൂട്ടർക്കും ഒരുപോലെ പ്രശ്നമാകാറുണ്ട്...പലവീടുകളിലും ഇതു തുടങ്ങിയിട്ടുമുണ്ട്.. ഈയിടെയിറങ്ങിയ ഹോം എന്ന സിനിമയിലെ പ്രമേയം മൊബൈൽ ഉപയോഗത്തിന്റെ ആദ്യ അധ്യായം ആയിരുന്നെങ്കിലും അതിലും വലിയ ഒരു വേർഷൻ ഇനിയും വരാനിരിക്കുന്നതേയുള്ളൂ... ഈ ഞാനുൾപ്പെടെ ഏകാന്തതയിലെ സഹയാത്രികയായി കൂടെ കൂട്ടിയ ഈ സാധനത്തിലേക്ക് നോക്കാൻ പറ്റാത്തവിധം കണ്ണിനോ, തോണ്ടാൻ പറ്റാത്തവിധം കൈകൾക്കോ, സമയാസമയം ചാർജ്ജ് ചെയ്യാൻ പറ്റാത്തവിധം ചലനത്തിനോ ഒക്കെ ക്ഷതമോ മറ്റോ സംഭവിച്ചാൽ അത് സ്വന്തമായി അപകർഷതയോ കൂടെയുള്ളവർക്ക് ബുദ്ധിമുട്ടോ ആക്കി മാനസിക പിരിമുറുക്കത്തിന് മറ്റൊരു കാരണമാകാതിരിക്കാൻ ഒരല്പം അകലം പാലിക്കുന്നതു ഒരു ശീലമാക്കാം..chankyan
ആടു മേയിക്കാൻ 2021-09-18 09:58:46
പ്രൊഫഷണൽ ക്യാമ്പസുകൾ കേന്ദ്രീകരിച്ചുകൊണ്ട് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിലേക്ക് ചിന്തിപ്പിക്കുന്നതിനും ആകർഷിക്കുന്നതിനുമായി ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സി.പി.ഐ.എം പറഞ്ഞിട്ട് കമ്മ്യോൾക്ക് വേണ്ടത്ര ഉഷാറ് പോരല്ലോ.... കേരളത്തിലെ അതിഭൗതീക അന്തംസും ന്യായീകരണ തൊഴിലാളികളും എവിടെപ്പോയൊളിച്ചു? ഇതു തന്നെയല്ലേടോ ഊച്ചാളികളേ പാലാ ബിഷപ്പും, മൂന്ന് ഡി.ജി.പിമാരും, മോദിജിം, ഐക്യരാഷ്ട്ര സഭയടക്കം പറഞ്ഞേ? ഇതു തന്നെയല്ലേടോ കുവ്വേ കേരളത്തിലെ സർവ്വത്ര ജനങ്ങളും കാലാകാലങ്ങളായി പറയണേ? അപ്പോഴൊക്കെ നിങ്ങൾക്ക് പുശ്ചമായിരുന്നല്ലോ, ഇപ്പോഴിതെന്ത് പറ്റി? അല്ലേലും ഇസ്ലാമിസ്റ്റുകളുടെ വോട്ട് ബാങ്കിനെ ഭയന്ന്, തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ സൗമ്യയ്ക്ക് ഒരു അനുശോചനം പോലും രേഖപ്പെടുത്താൻ പോലും നട്ടെല്ലില്ലാത്ത നിങ്ങൾ ഇടതനും വലതനും ഈ വിഷയത്തിൽ എന്ത് കോപ്പുണ്ടാക്കാനാണ്? വ്യക്തമായ എന്ത് നിലപാടുണ്ടാകാനാണ്? E.W.S, 80:20, ഹാഗിയ സോഫിയ വിഷയങ്ങളിൽ ലീഗിനെ ഭയന്ന് നിലപാട് പറയാൻ പോലും ത്രാണിയില്ലാത്ത കോൺഗ്രസ്സിനാണോ നിലപാട്? അതോ, തീവ്രവാദികൾ നുഴഞ്ഞുകയറി പാർട്ടിയെ അപ്പാടെ വിഴുങ്ങിയ മാർക്സിസ്റ്റ് പാർട്ടിക്കോ? രണ്ടിന്റേം മുട്ട് വിറയ്ക്കും. ഈ കേരളത്തിൽ ഇസ്ലാമിസ്റ്റുകളെ പാലൂട്ടി വളർത്തിയതിൽ ഇടതനും വലതിനും തുല്യ പങ്കാണുള്ളത്. ഐ.എസ്.ഐ.എസ് നു-വേണ്ടി പോരാടാൻ ഏറിയ പങ്കും പോയത് മമ്ടെ സാച്ചര കേരളത്തിൽ നിന്നായിരുന്നപ്പോൾ ഇവന്മാരൊക്കെ വായിൽ പഴവും തള്ളിയിരുപ്പായിരുന്നു. കൊച്ചിയിൽ നിന്ന് അൽ ഖായിദ ഭീകരരെ NIA അറസ്റ്റ് ചെയ്തപ്പോഴും, നാട്ടിൽ തീവ്രവാദ ക്യാമ്പുകൾ നടത്തിയപ്പോഴും ഇവന്മാരുടെ വായിൽ പഴമായിരുന്നു. ഇവന്മാരുടെ മുണ്ടിന്റെടേലായിരുന്നു അന്ന് തീവ്രവാദികൾ. മലയാളി പെൺകുട്ടികളെ സിറിയയിൽ ആടു മേയിക്കാൻ കൊണ്ടു പോയപ്പോളും, മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മൽ കസബിനു വേണ്ടി കേരളത്തിൽ നിസ്ക്കാരം നടത്താൻ ആളുണ്ടായപ്പോഴും, മലദ്വാർ ഗോൾഡിന് വേണ്ടി മലദ്വാരത്തിൽ ഗോൾഡ് കയറ്റിവെച്ചു വന്ന് തീവ്രവാദത്തിനു വേണ്ട പണം കൂട്ടിയപ്പോഴും ഇവരുടെയൊക്കെ വായിൽ പഴമായിരുന്നു ജോസഫ് മാഷിന്റെ കൈവെട്ടിയപ്പോഴും, ആ കേസിൽ മുസ്ലിം തീവ്രവാദികൾ ക്രിസ്ത്യൻ മാനേജ്മെൻറ് കോളേജ് തല്ലി തകർക്കുമെന്ന ഘട്ടം വന്നപ്പോഴും ഇക്കൂട്ടർ വായിൽ പഴവും തള്ളി മൗനം ഭജിക്കുന്ന കാഴ്ച്ചയും നാം കണ്ടു. അന്നാണേൽ കോളേജിനെ തീവ്രവാദികളുടെ കൈയിൽ നിന്നും രക്ഷിക്കാൻ ഇവന്മാർ നാഴിക്ക് നാല്പത് വട്ടം അപഹസിക്കുന്ന സംഘികൾ തന്നെ വേണ്ടി വന്നു. അവന്മാർ കുറുവടികളുമായി റോഡിലൂടെ രണ്ട് റൗണ്ട് നടന്നപ്പോഴാണ് ആ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ അന്നു പിരിഞ്ഞുപോയത് തന്നെ. യെമനിലോ, സിറിയയിലോ സംഭവിച്ച കാര്യമല്ല ഇപ്പറയുന്നത് കേട്ടോ, നമ്മുടെ കേരളത്തിൽ നടന്ന കാര്യമാണ് കേട്ടോ. അന്ന് മാത്രമല്ല, എരുമേലിയിലെ പന്നിയിറച്ചി വിവാദത്തിലും സഭയുടെ സ്കൂളിനെ രക്ഷിക്കാനും അതേ സംഘികൾ തന്നെ വേണ്ടി വന്നു. ഞങ്ങളിതൊക്കെ ശരിക്കും കാണുകയും വ്യക്തമായി മനസ്സിലാക്കുകയും ചെയ്യുന്നുണ്ട് സർ. എന്തിനും ഏതിനും നോർത്തിന്ത്യയിലേയ്ക്ക് മാത്രം കണ്ണുംനട്ടിരുന്ന്, അവിടുത്തെ ചെറിയ പ്രശ്നങ്ങൾ പോലും പർവ്വതീകരിച്ചും വക്രിച്ചും അയ്യോ പാച്ചിസം വന്നേ പാച്ചിസം വന്നേ എന്നൊക്കെ നാഴിയ്ക്ക് നാല്പതുവട്ടം വലിയ വായിൽ ഓരിയിടുന്ന രാഷ്ട്രീയ പുങ്കന്മാരും, സാംസ്ക്കാരിക നായകളും ചുരുങ്ങിയപക്ഷം കേരളത്തിലുള്ള തീവ്രവാദത്തെപ്പറ്റിയെങ്കിലും നേരാവണ്ണം പറയാൻ തയ്യാറായിരുന്നേൽ ഇന്നീ ഗതി കേരളത്തിന് വരില്ലായിരുന്നു. അതെങ്ങനെ, തീവ്രവാദിയായ ലാദന് വേണ്ടി കവിതയെഴുതാൻ വരെ മന്ത്രിയുള്ള നാടാണിത്. അങ്ങനെയുളള ആ നാട്ടിൽ തീവ്രവാദികൾക്കാണോ പഞ്ഞം? സത്യം പറയുന്നവരെയും തീവ്രവാദികൾക്കെതിരെ സംസാരിക്കുന്നവരെയും സംഘിചാപ്പയടിച്ചു കൊടുക്കാൻ മാത്രം ഈ മുതുമലരന്മാർക്ക് അത്യുത്സാഹമാണ്. എന്ത് ചെയ്യാം? പാച്ചിസത്തിനെതിരെയുള്ള പോരാട്ടമാണ്, തെറ്റിദ്ധരിക്കരുത്, ബ്ലീസ്.. naradhan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക