ബ്രിസ്ബെന്: ഓണാഘോഷത്തോടനുബന്ധിച്ച് ഓസ്ട്രേലിയന്‍ പ്രവാസി മലയാളികള്‍ക്ക് ആവേശമായി കൈരളി എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള നാലാമത് വടംവലി മത്സരം അന്ര്ലി സ്കൗട്ട് ഹാള്‍ മൈതാനിയില്‍ ഓഗസ്റ്റ് 18ന് രാവിലെ 10.30ന് നടക്കും.
വിജയികള്‍ക്ക് ആയിരത്തിഒന്ന് ഡോളര്‍ കാഷ് പ്രൈസും കൈരളി എവര്‍റോളിംഗ് ട്രോഫിയും ലഭിക്കുമ്പോള്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം അഞ്ഞൂറ്റി ഒന്ന് ഡോളര്‍ കാഷ് പ്രൈസും എവര്‍ റോളിംഗ് ട്രോഫിയും 251 ഡോളര്‍ കാഷ് പ്രൈസും ലഭിക്കും. കൂടാതെ പങ്കെടുക്കുന്ന ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനവും ലഭിക്കും.
ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ മാറ്റുരയ്ക്കുന്ന മത്സരങ്ങള്‍ക്ക് ഉണര്‍വും ശക്തിയും ആവേശവും പകരുവാന്‍ നാടന്‍ വിഭവങ്ങളുമായി ഭക്ഷണ സ്റ്റാളുകള്‍ ഉണ്ടായിരിക്കും. ഫ്രീ പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൈരളി കപ്പിനുവേണ്ടിയുള്ള വടംവലി മത്സരത്തില്‍ പങ്കാളികളാകുവാന്‍ പ്രവാസി മലയാളികളെ കൈരളി ബ്രിസ്ബന്‍ സ്വാഗതം ചെയ്തു.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: സിബിന് ജോസ് 0422202877, ഷോജന്‍ വര്‍ഗീസ് 0415408668, വര്‍ഗീസ് വടക്കന്‍ 0421591517, ഷിബു സെബാസ്റ്റ്യന്‍ 0431149804.
വടം വലി നടക്കുന്ന സ്ഥലത്തിന്റ വിലാസം: 24, ARNWOOD PLACE, ANNERLEY.
റിപ്പോര്‍ട്ട്: മനു ആന്റണി