Image

കേരള ഹൈക്കോടതി അഭിഭാഷകന്‍ കൊച്ചിയിലിരുന്ന് ഓസ്‌ട്രേലിയന്‍ കോടിതിയില്‍ വാദം നടത്തി

Published on 25 September, 2021
 കേരള ഹൈക്കോടതി അഭിഭാഷകന്‍ കൊച്ചിയിലിരുന്ന് ഓസ്‌ട്രേലിയന്‍ കോടിതിയില്‍ വാദം നടത്തി


കൊച്ചി : കേരള ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. പി.എസ്.സുജേതിനാണ് ഓസ്‌ട്രേലിയയിലെ ഫെഡറല്‍ സര്‍ക്യൂട്ട് കോടതിയില്‍ ഹാജരായി വാദം പറയാന്‍ അവസരം ലഭിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 20ന് മൈക്രോസോഫ്റ്റ് സ്ട്രീം സംവിധാനം വഴി അഡ്വ. പി.എസ്. സുജേത് തന്റെ വാദം ഓസ്‌ട്രേലിയന്‍ കോടതിയില്‍ നടത്തി.

തൃശൂര്‍ സ്വദേശിയായ യുവതി തന്റെ നാലര വയസുള്ള കുട്ടിയെ ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസക്കാരനായ ഭര്‍ത്താവില്‍ നിന്നും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ അഡ്വ. പി.എസ്. സുജേത് മുഖേന ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ഓസ്‌ട്രേലിയന്‍ പൗരത്വം സ്വീകരിച്ചിട്ടുള്ള എതിര്‍കക്ഷിയോട് ഈ മാസം 30ന് കേരള ഹൈക്കോടതിയില്‍ ഹാജരാകാന്‍ കോടതി നര്‍ദ്ദേശിച്ചു. ഇതിനെതിരെ കുട്ടിയുടെ അവകാശം തനിക്ക് മാത്രമാണെന്നും ഇന്ത്യന്‍ കോടതികളില്‍ കുടുംബതര്‍ക്കം സംബന്ധിച്ച് അന്യായം കൊടുക്കുന്നതില്‍ നിന്നും എതിര്‍കക്ഷിയെ ആന്റി സ്യൂട്ട് ഇങ്ക്ജഷന്‍ വഴി വിലക്കണമെന്നും കാണിച്ച് യുവതിയുടെ ഭര്‍ത്താവ് ഓസ്‌ട്രേലിയന്‍ കോടതിയില്‍ കൊടുത്ത കേസിലാണ് തന്റെ കക്ഷിയുടെ ഭാഗം വാദിക്കാന്‍ അഡ്വ. സുജേതിന് ഓസ്‌ട്രേലിയന്‍ കോടിതി അവസരം നല്‍കിയത്.

1903ലെ ഓസ്ട്രലിയന്‍ ജുഡീഷ്യറി ആക്റ്റിലെ സെക്ഷന്‍ 55 ബി അനുസരിച്ച്, ഓസ്‌ട്രേലിയന്‍ സുപ്രീം കോടതിക്ക് കീഴില്‍ എന്േറാള്‍ ചെയ്തിട്ടുള്ള അഭിഭാഷകര്‍ക്ക് മാത്രമേ ഓസ്‌ട്രേലിയന്‍ കോടതികളില്‍ ഹാജരാകാന്‍ സാധിക്കൂവെന്ന് എതിര്‍ കക്ഷിയുടെ ഓസ്‌ട്രേലിയന്‍ അഭിഭാഷകയുടെ വാദം കോടതി അംഗീകരിച്ചെങ്കിലും കോടതിയെ സഹായിക്കുന്ന വ്യക്തി എന്ന നിലയിലാണ് വാദം പറയാന്‍ അനുവദിച്ചത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 20 ന് ഓസ്ട്രലിയന്‍ സമയം രാവിലെ 10 ന് (ഇന്‍ഡ്യന്‍ സമയം പുലര്‍ച്ചെ 5.30 ന്) ഓസ്‌ട്രേലിയന്‍ കോടതി ഒരുക്കിയ മൈക്രോസോഫ്റ്റ് സ്ട്രീം വഴിയാണ് അഡ്വ. സുജേത് കോടതിയില്‍ ഹാജരായത്. ഇതിനായി ഓസ്‌ട്രേലിയന്‍ കോടതിയുടെ ചേംബറില്‍ നിന്നും ആവശ്യമായ ലിങ്കും, പാസ്സ്വേര്‍ഡും നല്‍കുകയും ഒപ്പം ലിങ്കില്‍ കയറാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുകയുണ്ടായി. ഒരുപക്ഷെ ഇന്ത്യയില്‍ നിന്നും ആദ്യമായിട്ടായിരിക്കും ഒരു അഭിഭാഷകന്‍ ഓണ്‍ലൈന്‍ വഴി വിദേശ കോടതിയില്‍ ഹാജരാകുന്നതും വാദം പറയുന്നതും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക