Oceania

ബിസിനസ് സംരംഭക അവാര്‍ഡിന് ഡോ. ചൈതന്യ ഉണ്ണി അര്‍ഹയായി

Published

onമെല്‍ബണ്‍: ഒരേസമയം അമ്മ എന്ന നിലയിലും ബിസിനസ് സംരംഭക എന്ന നിലയിലും മികവ് പുലര്‍ത്തുന്നവരെ ആദരിക്കുന്നതിന ലക്ഷ്യമിട്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന 'ഓസ്മംപ്രണര്‍ 2021' അവാര്‍ഡിന് കോഴിക്കോട് സ്വദേശിനി ഡോ. ചൈതന്യ ഉണ്ണി (ഡോ. റ്റാനിയ) തെരഞ്ഞെടുക്കപ്പെട്ടു.അടുത്ത നവംബര്‍ 23 മുതല്‍ 25 വരെ സണ്‍ഷൈന്‍ കോസ്റ്റില്‍ നടക്കുന്ന ബിസിനസ് കണ്‍വെന്‍ഷനില്‍ അവാര്‍ഡ് സമ്മാനിക്കും.

പ്രഫഷനല്‍ രംഗത്തും ബിസിനസ് രംഗത്തും ശ്രദ്ധേയമായ മികവ് പുലര്‍ത്തുന്ന ഡോ. ചൈതന്യ, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പാസായശേഷം യുകെയില്‍ നിന്ന് ഡെര്‍മറ്റോളജിയില്‍ ഉന്നത ബിരുദം നേടിയാണ് ചൈതന്യ 2010 ല്‍ ഓസ്‌ട്രേലിയയില്‍ എത്തിയത്.

2021 ബിസിനസ് വുമണ്‍ ഓഫ് ദ് ഇയര്‍ അവാര്‍ഡ്, ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് -2020, ഇന്ത്യന്‍ - ഓസ്‌ട്രേലിയന്‍ ബിസിനസ് ആന്റ് കമ്യൂണിറ്റി അവാര്‍ഡ് എന്നിവയുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്.

ബിസിനസ് ന്യൂസ് ഓസ്‌ട്രേലിയ വര്‍ഷം തോറും കണ്ടെത്തുന്ന 100 മികച്ച യുവ സംരംഭകരില്‍ ഡോ. ചൈതന്യ 2019ല്‍ 16-ാം സ്ഥാനത്ത് എത്തിയിരുന്നു.

ഡോ. ചൈതന്യയും ഭര്‍ത്താവ് ഡോ. അമീര്‍ ഹംസയും ചേര്‍ന്ന് 2011 ക്വീന്‍സ്ലാന്‍ഡിലെ ഓര്‍മ്യൂവില്‍ തുടക്കമിട്ട ആംറ്റാന്‍ മെഡിക്കല്‍ സെന്റര്‍ ഒരു ദശാബ്ദം കൊണ്ട് നിരവധി ശാഖകളുള്ള പ്രസ്ഥാനമായി മുന്നേറിക്കഴിഞ്ഞു.

നാല്‍പതിലധികം ഡോക്ടര്‍മാരാണ് വിവിധ സെന്ററുകളിലായി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്.


മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാര്‍, ഓസ്‌ട്രേലിയക്കാര്‍, മറ്റ് വിവിധ രാജ്യക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഡോക്ടര്‍മാരുടെ ടീം.

മെഡിക്കല്‍ സെന്ററിന് പുറമേ സ്‌കിന്‍ ആന്റ് ബ്യൂട്ടി എന്ന പേരില്‍ സൗന്ദര്യ വര്‍ധനവിന് വേണ്ടിയുള്ള ത്വക്ക് ചികിത്സാ സെന്ററും ആരംഭിച്ചു. ചൈതന്യ പേറ്റന്റ് നേടി വിപണിയിലിറക്കിയിട്ടുള്ള നിരവധി സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റ് കീഴടക്കിയിട്ടുണ്ട്.

ഭര്‍ത്താവ് ഡോ. അമീര്‍ ഹംസയും സ്‌കൂള്‍ വിദ്യാര്‍ഥികളായ മക്കള്‍ അര്‍ഷാന്‍, അര്‍മാന്‍ എന്നിവരുമൊരുമിച്ച് ക്വീന്‍സ്ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റിലാണ് താമസം.

മലയാളത്തിലെ ആദ്യ നോവലിസ്റ്റ് ഒ. ചന്തുമേനോന്റെ അഞ്ചാം തലമുറയിലെ കൊച്ചുമകളായ ഡോ. ചൈതന്യ, മരണപ്പെട്ട സിനിമാതാരം മോനിഷയുടെ മാതാവ് ശ്രീദേവി ഉണ്ണിയുടെ സഹോദരപുത്രിയാണ്.

റോട്ടറി ക്ലബ്ബ് ഉള്‍പ്പടെ നിരവധി സാമൂഹ്യ സന്നദ്ധ സംഘടനകളില്‍ അംഗമായ ചൈതന്യ ലോക കേരള സഭയില്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള പ്രതിനിധികളില്‍ ഒരാളാണ്.

മികച്ച ഗായികയും നര്‍ത്തകിയുമായ ചൈതന്യ, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയവയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. 'ഈ തണലില്‍ ഇത്തിരിനേരം' എന്ന സിനിമയില്‍ മമ്മുട്ടി - ശോഭന ദന്പതികളുടെ മകളായി വേഷമിട്ടിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ മാമലശേരി

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കേരള കോണ്‍ഗ്രസ് (എം) ജന്മദിന ആഘോഷം ഓസ്‌ട്രേലിയയില്‍

ഡോ. ജൊവാന്‍ ഫ്രാന്‍സിസ് നിര്യാതയായി

മിസ് വേള്‍ഡ് സിംഗപ്പൂരില്‍ മലയാളിത്തിളക്കം; സെക്കന്‍ഡ് പ്രിന്‍സസ് ആയി നിവേദ ജയശങ്കര്‍

ബ്രിസ്ബന്‍ വോളി ഫെസ്റ്റ് ഒക്ടോബര്‍ 16ന്

റ്റൂവുന്പ മലയാളി അസോസിയേഷന് പുതു നേതൃത്വം

ബ്രിസ്‌ബേന്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കുട്ടികള്‍ക്കായി ബൈബിള്‍ ക്ലാസ് ഒരുക്കി

കേരള ഹൈക്കോടതി അഭിഭാഷകന്‍ കൊച്ചിയിലിരുന്ന് ഓസ്‌ട്രേലിയന്‍ കോടിതിയില്‍ വാദം നടത്തി

കേരളത്തിലെ ഐടി കമ്പനി സൈക്ലോയിഡ്‌സ് കാനഡയിലെ ടാന്‍ജന്‍ഷ്യ ഏറ്റെടുത്തു

ലോകത്തെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശിയ ഗാനങ്ങള്‍ ആലപിച്ചു മലയാളി വിദ്യാര്‍ഥിനികള്‍

റോസമ്മ വര്‍ഗീസ് പടിഞ്ഞാറേക്കര നിര്യാതയായി

വര്‍ണ വിസ്മയമയമൊരുക്കി വാഗ വാഗ മലയാളി അസോസിയേഷന്റെ പൂക്കള മത്സരം

പ്രഫ. സജീവ് കോശിയെ നയരൂപീകരണ സമിതിയംഗമായി നിയമിച്ചു

മോളി ജോസഫ് മെല്‍ബണില്‍ നിര്യാതയായി

സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്റര്‍ നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചു

റ്റുവുന്പ കാത്തലിക് കമ്യൂണിറ്റി സ്വര്‍ഗാരോഹണ തിരുനാള്‍ ആഘോഷിക്കുന്നു

ജനസംഖ്യയുടെ 80 ശതമാനവും വാക്‌സിനെടുക്കാതെ അതിര്‍ത്തികള്‍ തുറക്കില്ല; പ്രവാസി ഓസ്‌ട്രേലിയക്കാര്‍ കുടുങ്ങി

ബ്രിസ്‌ബേന്‍ നോര്‍ത്ത് സെന്റ് അല്‍ഫോസാ ഇടവകയില്‍ സംയുക്ത തിരുനാള്‍

ഓസ്‌ട്രേലിയയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; അമ്മയും കുഞ്ഞും മരിച്ചു

മെല്‍ബണ്‍ സീറോമലബാര്‍ രൂപത സമാഹരിച്ച കോവിഡ് ഫണ്ട് ഉപയോഗിച്ച് കേരളത്തിന് മെഡിക്കല്‍ കിറ്റുകള്‍

ഞാന്‍ മിഖായേല്‍- ഒരു ഇന്‍ഡോ-ഓസ്‌ട്രേലിയന്‍ സിനിമാ സംരംഭം: ഗാനങ്ങള്‍ പുറത്തിറങ്ങി

കാരുണ്യ സംഗീതയാത്ര' ചിത്രീകരണം തുടങ്ങി

ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിക്ക് മോണ്‍സിഞ്ഞോര്‍ പദവി

മെല്‍ബണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ദുക്‌റാന തിരുനാള്‍ ജൂലൈ 3 ന്

അനുഗ്രഹനിറവില്‍ ബ്രിസ്‌ബേന്‍ യാക്കോബായ ഇടവക

നയാഗ്ര മലയാളി സമാജം ലൈറ്റിംഗ് കളറിംഗ് മത്സരം സമ്മാനങ്ങള്‍ വിതരണം ചെയ്തു

പെര്‍ത്തിലെ ആദ്യകാല മലയാളി പി.സി. എബ്രഹാം നിര്യാതനായി

ഓസ്‌ട്രേലിയന്‍ വോളിബോളില്‍ ടീമില്‍ മലയാളി സാന്നിധ്യം

കേരള ന്യൂസിന്റെ മാനേജിംഗ് എഡിറ്റര്‍ ജോര്‍ജ് തോമസിന്റെ സഹോദരന്‍ ജോര്‍ജ് സണ്ണി നിര്യാതനായി

മെല്‍ബണ്‍ സെന്റ് തോമസ് സീറോ-മലബാര്‍ രൂപതയുടെ അധികാരപരിധി വിപുലീകരിച്ചു

ഇന്ത്യയില്‍ നിന്നുമെത്തുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ; ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും

View More