ബ്രിസ്‌ബേന്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കുട്ടികള്‍ക്കായി ബൈബിള്‍ ക്ലാസ് ഒരുക്കി

Published on 29 September, 2021
 ബ്രിസ്‌ബേന്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കുട്ടികള്‍ക്കായി ബൈബിള്‍ ക്ലാസ് ഒരുക്കി

ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ പത്താം വാര്‍ഷികത്തില്‍ ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ((OVBS) പരിപാടി സെപ്റ്റംബര്‍ 23 മുതല്‍ 26 വരെ നടത്തപ്പെട്ടു.

നാലുദിവസത്തെ പരിപാടിയില്‍ മറ്റു സഭകളില്‍ നിന്നുള്ള കുട്ടികളും ഉള്‍പ്പെടുന്നു. ഫാദര്‍ ദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്രിസ്‌ബേന്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി ജാക്‌സ് ജേക്കബ്, എസ്ജിഐഒസി ബ്രിസ്‌ബേന്‍ സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജിതിന്‍ തോമസ്, ഒവിബിഎസ് കണ്‍വീനര്‍മാരായ റിബി ബ്ലെസന്‍, വീണ ബോബി എന്നിവര്‍ ബൈബിള്‍ ക്ലാസുകള്‍ക്ക് നേതൃത്വം കൊടുത്തു.


ഫാ. ജാക്‌സ് ജേക്കബ് ഉദ്ഘാടന പ്രസംഗം നടത്തി. റവ. ഫാ. മോബിന്‍ വര്‍ഗീസ് 8, 9 10 വര്‍ഷങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും എംജിഒസിഎസ്എം വിദ്യാര്‍ഥികള്‍ക്കും വിശുദ്ധ കുന്പസാരം ഒരു ഓണ്‍ലൈന്‍ ക്ലാസ്സ് നടത്തി.

കുട്ടികള്‍ ബൈബിള്‍ ക്ലാസ് സെഷനുകള്‍, ഗാന സെഷന്‍, ക്രാഫ്റ്റ്, ഗെയിമുകള്‍, ഇന്ററാക്ടീവ് സെഷനുകള്‍ എന്നിവയില്‍ പങ്കെടുത്തു. പ്രചോദനാത്മകമായ പ്രഭാഷണങ്ങള്‍ മുഖ്യ പ്രഭാഷകരായ ഡോ.എം.മാത്യൂസും സുനിത ആശിഷും അവതരിപ്പിച്ചു.

ആഷിഷ് പുന്നൂസ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക