ബ്രിസ്ബന്‍ വോളി ഫെസ്റ്റ് ഒക്ടോബര്‍ 16ന്

Published on 09 October, 2021
 ബ്രിസ്ബന്‍ വോളി ഫെസ്റ്റ് ഒക്ടോബര്‍ 16ന്

ക്വീന്‍സ്ലന്‍ഡ് : ബ്രിസ്ബന്‍ സൗത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വോളിബോള്‍ ക്ലബായ ബ്രിസ്ബന്‍ വോളി ക്ലബ്‌സംഘടിപ്പിക്കുന്ന ഒന്നാമത് ഓള്‍ ക്വീന്‍സ്ല്ന്‍ഡ് വോളിബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 16ന് ഫോറസ്റ്റ് ലേക്ക് സ്റ്റേറ്റ് ഹൈസ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തപ്പെടും.

ടൂര്‍ണമെന്റ് വിജയികള്‍ക്ക് ലെന്‍ഡോസ് എവറോളിംഗ് വിന്നേഴ്‌സ് ട്രോഫിയും സ്‌പൈസ് ബെസാര്‍ നല്‍കുന്ന 1001 ഡോളര്‍ ക്യാഷ് അവാര്‍ഡും നല്‍കുന്നു. രണ്ടാം സ്ഥാനകാര്‍ക്ക് കെ.വി .പോള്‍ കൊച്ചുകുടിയില്‍ മെമ്മോറിയല്‍ എവറോളിംഗ് റണേഴ്‌സ് ട്രോഫിയും പുന്നക്കല്‍ ഫൈനാന്‍സ് നല്‍കുന്ന 501 ഡോളര്‍ ക്യാഷ് അവാര്‍ഡുമാണ് നല്‍കുന്നത്. കൂടാതെ ബ്രിസ്ബന്‍ വോളി നല്‍കുന്ന 201 ഡോളര്‍ പ്രൈസ് മണിയും ട്രോഫിയും മൂന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നു.

വോളിബോള്‍ ആരാധകരായ മലയാളികള്‍ ഏറെ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റാണ് നടത്തപ്പെടുക. മലയാളികള്‍ മാത്രം അടങ്ങുന്ന കളിക്കാര്‍ എന്നതാണ് ഈ ടൂര്‍ണമെന്റിന്റെ മറ്റൊരു പ്രത്യേകത. വരുംതലമുറയെ വോളിബോള്‍ കളികളിലേക്ക് ആകര്‍ഷിക്കുവാന്‍ ഡ16 പ്രദര്‍ശന മത്സരവും ഒരുക്കിയിരിക്കുകയാണ് സംഘാടകര്‍.

മലയാളികളുടെ തനതായ വിഭവങ്ങള്‍ ഒരുക്കുന്ന നാടന്‍ തട്ടുകടയും മറ്റൊരാകര്‍ഷണമാണ്.
ഓസ്‌ട്രേലിയയിലെയും ബ്രിസ്ബനിലെയും പ്രമുഖ സംഘടനകളുടെ പിന്തുണയും, വിവിധ ബിസിനസ് സ്ഥാപനങ്ങളുടെ സാന്പത്തിക സഹായത്താലുമാണ് ഇത്ര വലിയ ഒരു ടൂര്‍ണമെന്റ് സംഘടിപ്പിക്കുവാനാ യതെന്ന് സംഘാടകര്‍ പറയുന്നു.

എബി പൊയ്ക്കാട്ടില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക