ഡോ. ജൊവാന്‍ ഫ്രാന്‍സിസ് നിര്യാതയായി

Published on 16 October, 2021
 ഡോ. ജൊവാന്‍ ഫ്രാന്‍സിസ് നിര്യാതയായി


മെല്‍ബണ്‍: തൃശൂര്‍ അറയ്ക്കല്‍ ഫ്രാന്‍സിസ് ജോണിന്റെ ഭാര്യ ജൊവാന്‍ ഫ്രാന്‍സിസ് (61) ഓസ്‌ട്രേലിയയില്‍ ഞായറാഴ്ച നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ ഫ്രീമാന്റില്‍ വെസ്റ്റ് ചാപ്പല്‍ സിമിത്തേരിയില്‍. പരേത വഴിത്തല പെരുന്പനാനി കുടുംബാംഗമാണ്. മക്കള്‍: സോണിയ, ജോണ്‍. മരുമകന്‍: ഡാന്‍ ഡിബുഫ്.

പരേത കഴിഞ്ഞ 25 വര്‍ഷമായി ഓര്‍തോപീഡിക് സര്‍ജനായി ഓസ്‌ട്രേലിയയില്‍ സേവനം നടത്തുകയായിരുന്നു. സേവനരംഗത്തെ ആസ്പദമാക്കി ബ്രഹത്തായ ഒരു ഗ്രന്ഥം (ടഹശരല ഏശൃഹെ) പ്രസിദ്ധികരിച്ചത് ഏറെ ജനപ്രീതി ആര്‍ജ്ജിച്ചിട്ടുണ്ട്.


പരേതനായ വിമാനസേനാനി പെരുന്പനാനി പി.എ ജോണ്‍- സിസിലിയാമ്മ ദന്പതികളുടെ പുത്രിയാണ് പരേത. ഡോ.അബി ജോണ്‍ ഏകസഹോദരനാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക