ഫോക്കസ് ഇന്റര്‍നാഷനല്‍ ദമാം ഡിവിഷന്‍ പുതിയ കമ്മിറ്റി നിലവില്‍വന്നു

Published on 26 October, 2021
 ഫോക്കസ് ഇന്റര്‍നാഷനല്‍ ദമാം ഡിവിഷന്‍ പുതിയ കമ്മിറ്റി നിലവില്‍വന്നു


ദമ്മാം : ഫോക്കസ് ഇന്റര്‍നാഷനല്‍ ദമ്മാം ഡിവിഷന്‍ പുതിയ കമ്മിറ്റി നിലവില്‍വന്നു. ഭാരവാഹികളായി ഡിവിഷനല്‍ ഡയറക്ടര്‍ എംവിഎം നൗഷാദ് , ഡെപ്യൂട്ടി ഡിവിഷനല്‍ ഡയറക്ടര്‍ മുനീര്‍ , ഡിവിഷനല്‍ ഓപറേഷന്‍ മാനേജര്‍ നസീം അബ്ദുറഹ്മാന്‍ , ഡിവിഷനല്‍ അഡ്മിന്‍ മാനേജര്‍ നസീമുസബാഹ്, ഡിവിഷനല്‍ ഫിനാന്‍സ് മാനേജര്‍ സമീഹ് ഹംസ, റീജനല്‍ എക്‌സ്‌കോം മെംബര്‍മാരായി അന്‍ഷാദ്, വഹീദുദ്ധീന്‍ എന്നിവരെ തെരഞ്ഞെടുത്തു.

എച്ച്ആര്‍ മാനേജറായി അന്‌സാര്‍ വി, സോഷ്യല്‍ വെല്‍ഫെയര്‍ മാനേജറായി സജില്‍, ഋ്‌ലിേ മാനേജറായി നൗഷാദ് പിപി, മാര്‍ക്കറ്റിംഗ് മാനേജറായി മുജീബ് തയ്യില്‍ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.


കഴിഞ്ഞ കമ്മറ്റിയുടെ റിപ്പോര്‍ട്ട് അവതരണം ഷിയാസ് മീന്പറ്റ നിര്‍വഹിച്ചു. പരിപാടിയില്‍ അബ്ദുളള തൊടിക ,ശബീര്‍ വെള്ളാടത്ത്, ഫൈസല്‍ ഇരിക്കൂര്‍, സുനീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൗദി ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ പ്രതിനിധികളായ സലീം പൂവങ്കാവില്‍, ജമാല്‍ പി.കെ, അയ്യൂബ് കടലുണ്ടി എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.

മുഹമ്മദ് നിഷാദ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക