ഫോമാ സെൻട്രൽ റീജിയൺ കേരളപ്പിറവി ആഘോഷിച്ചു

റോയ് മുളകുന്നം Published on 01 November, 2021
 ഫോമാ സെൻട്രൽ റീജിയൺ കേരളപ്പിറവി ആഘോഷിച്ചു
ചിക്കാഗോ: നോർത്ത് അമേരിക്കയിലെയും കാനഡയിലെയും മലയാളി സംഘടനകളുടെ സംഘടനയായ ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) യുടെ സെൻട്രൽ റീജിയൺ കേരളം ഒരു ഏകികൃത സംസ്ഥനമായത്തിന്റെ 65- ാം ജന്മദിനം ആഘോഷിച്ചു. പൂർണ്ണമായും കോവിഡ് 19 പ്രോട്ടോകോൾ പ്രകാരം ഫോമാ റീജിയണൽ വൈസ് പ്രസിഡന്റ് ജോൺ പാട്ടപതിയുടെ അദ്ധ്യക്ഷതയിൽ നടത്തിയ സമ്മേളനത്തിൽ റീജിയണൽ ചെയർമാൻ റോയി മുളകുന്നത്തിന്റെ ആമുഖ പ്രസംഗത്തിനു ശേഷം ഫോമാ ജോയിൻറ് സെക്രട്ടറി ജോസ് മണക്കാട്ട് കേരളപിറവി ആഘോഷം ഉത്ഘാടനം ചെയ്തു.ഫോമാ അഡ്വൈസറി കമ്മറ്റി വൈസ് ചെയർമാനായ പീറ്റർ കുളങ്ങര കേരളപിറവി സന്തേശം നല്കി.

ഫോമാ നാഷണൽ കമ്മറ്റി അംഗം ജോൺസൺ കണ്ണൂക്കാടൻ, ചിക്കാഗോ മലയാളി അസ്സോസിയേഷൻ മുൻ പ്രസിഡൻറും ഫോമാ മുൻ റീജിയണൽ പ്രസിഡൻറുമായ സണ്ണി വള്ളിക്കളം, ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രസിഡൻറ് സിബു കുളങ്ങര , മുൻ റീജിയണൽ വൈസ് പ്രസിഡൻറ് ബിജി ഇടാട്ട് തുടങ്ങിയവർ പ്രസംഗിക്കുകയും റീജിയണൽ സെക്രട്ടറി രജ്ഞൻ എബ്രാഹം നന്ദിയും രേഖപ്പെടുത്തി.


മാമൻ 2021-11-02 03:17:13
കേരളപ്പിറവിയോട് അനുബന്ധിച്ച് ഫോമായുടെ പുതിയ വീടുപണിയിലേക്ക് ഒരു ചെറിയ സംഭാവന ആവാമായുരുന്നു. അങ്ങിനെയായിരുന്നെങ്കിൽ, ഈ കേരളപ്പിറവി ആഘോഷങ്ങൾക്ക് മാറ്റ് കൂടിയേനെ.
ആഘോഷം 2021-11-02 16:08:14
ഇതിനു മുൻപ് നല്ല സന്ദേശങ്ങൾ അയച്ചതിന്റെ വിഷമങ്ങൾ മറിതുടങ്ങിയോ ആവോ. അതിന്റെ ആഘോഷമാണോ ആഘോഷിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക