ബൂസ്റ്റര്‍ ഡോസിന് മുന്‍കൂര്‍ ബുക്കിംഗില്ലാതെ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

Published on 04 November, 2021
 ബൂസ്റ്റര്‍ ഡോസിന് മുന്‍കൂര്‍ ബുക്കിംഗില്ലാതെ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം


കുവൈറ്റ് സിറ്റി: കോവിഡ് വാക്‌സിനേഷന്റെ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റുകളില്ലാതെ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രണ്ടാമത്തെ ഡോസ് എടുത്ത് 6 മാസം കഴിഞ്ഞാല്‍ ആര്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭ്യമാണ്. കോവിഡ് വ്യാപനം പരിമിതപ്പെടുത്താനും മികച്ച പ്രതിരോധ മാര്‍ഗങ്ങള്‍ നല്‍കാനുമുള്ള ലക്ഷ്യത്തോടെ നടത്തുന്ന ദേശീയ കാന്പയിനിന്റെ ഭാഗമായാണു ഇതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രണ്ടാമത്തെ ഡോസ് പൂര്‍ത്തിയാക്കി ആറു മാസം പിന്നിട്ടവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനു മിഷ്‌റഫ് എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ സ്ഥിതി ചെയ്യുന്ന വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ട് എത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധശേഷി സജീവമാക്കുന്നതിനും രോഗ ബാധയെ തുടര്‍ന്നുള്ള അപകടസാധ്യതയില്‍ നിന്ന് മികച്ച സംരക്ഷണം ലഭിക്കുന്നതിനും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ വൃത്തങ്ങള്‍ പറഞ്ഞു .


സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക