മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ക്കാന്‍ ശ്രമം: നവോദയ ഓസ്‌ട്രേലിയ പ്രതിഷേധിച്ചു

Published on 17 November, 2021
മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ക്കാന്‍ ശ്രമം: നവോദയ ഓസ്‌ട്രേലിയ പ്രതിഷേധിച്ചു


മെല്‍ബണ്‍: മെല്‍ബണിലെ ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ രണ്ടുദിവസം മുന്‍പ് അനാച്ഛാദനം ചെയ്ത രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമക്ക് കേടുപാടുകള്‍ വരുത്തി നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

ലോകം മുഴവന്‍ ബഹുമാനപൂര്‍വം ആദരിക്കുന്ന, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി രാഷ്ട്രപിതാവ് ആയി ആദരിക്കുന്ന മഹാത്മഗാന്ധിയുടെ പ്രതിമ തകര്‍ക്കുവാന്‍ നടത്തിയ ശ്രമത്തെ നവോദയ ശക്തമായി അപലപിക്കയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഈ സാമൂഹ്യ വിരുദ്ധ ശക്തികളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും നവോദയ ഓസ്‌ട്രേലിയ ആവശ്യപ്പെട്ടു.

എബി പൊയ്ക്കാട്ടില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക